പ്രധാനമന്ത്രിയാകണമെന്നത് രാഹുലിന്‍റെ അഹങ്കാരം  -മോദി

ബംഗളുരു: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അഹങ്കാരിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണാടകയിലെ ബംഗ്രാപേട്ടിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ പരാമർശം. 

പരിചയസമ്പന്നരായ നിരവധി നേതാക്കൾ കോൺഗ്രസിലുണ്ട്. ഇവരെ തഴഞ്ഞ് ഒരാൾക്ക് താൻ പ്രധാനമന്ത്രിയാകുമെന്ന് എങ്ങിനെ പ്രഖ്യാപിക്കാനാവും? രാഹുലിന്‍റെ പരാമർശം അഹങ്കാരമാണെന്നും മോദി പറഞ്ഞു.  

മോദിയെ മാറ്റാന്‍ വലിയ യോഗങ്ങളാണ് നടക്കുന്നത്. ഒരു നാടുവാഴി താനാണ് അടുത്ത പ്രധാനമന്ത്രിയെന്ന് പ്രഖ്യാപിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന മറ്റ് മുതിര്‍ന്ന നേതാക്കള്‍ എങ്ങനെയാണ് പ്രതികരിച്ചതെന്ന് അറിയാനാഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കർണാടക ഇന്ത്യയുടെ അഭിമാനമാണ്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷമായി കോൺഗ്രസ് സംസ്ഥാനത്തിന്‍റെ പ്രതിച്ഛായ തകർത്തിരിക്കുകയാണ്. കോണ്‍ഗ്രസ് സംസ്‌കാരം, വര്‍ഗീയത, ജാതീയത, കുറ്റകൃത്യങ്ങള്‍, അഴിമതി, കരാര്‍ സംവിധാനം തുടങ്ങിയവയാണ് കർണാടകയെ തകർത്തതെന്നും മോദി കുറ്റപ്പെടുത്തി. 

 2019 തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയിക്കുകയാണെങ്കിൽ തനിക്ക് എന്തുകൊണ്ട് പ്രധാനമന്ത്രിയായിക്കൂടേയെന്ന്  എന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

Tags:    
News Summary - Rahul Gandhi’s Prime Minister remark is ‘arrogance’, says PM Modi in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.