ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്ന നരേന്ദ്രമോദി സർക്കാറിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
മോദിസർക്കാറിന് ഭിന്നാഭിപ്രായം പങ്കുവെക്കുന്ന വിദ്യാർഥികൾ ദേശ വിരുദ്ധരാണെന്നും കരുതലുളള ജനങ്ങൾ അർബൻ നക്സലുകളാണെന്നും കുടിയേറ്റ തൊഴിലാളികൾ കോവിഡ് പരത്തുന്നവരാണെന്നും ബലാത്സംഗം നേരിട്ടവർ ആരുമല്ലെന്നും പ്രതിഷേധിക്കുന്ന കർഷകർ ഖലിസ്ഥാനികളാണെന്നും രാഹുൽ ഗാന്ധി പറയുന്നു. കുത്തക മുതലാളിമാരാണ് കേന്ദ്രസർക്കാറിെൻറ ഉറ്റ സുഹൃത്തുക്കളെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
'മോദിസർക്കാറിന്- ഭിന്നാഭിപ്രായമുള്ള വിദ്യർഥികൾ ദേശ വിരുദ്ധർ, കരുതലുള്ള ജനങ്ങൾ അർബൻ നക്സലുകൾ, കുടിേയറ്റ തൊഴിലാളികൾ കോവിഡ് പരത്തുന്നവർ, ബലാത്സംഗം നേരിട്ടവർ ആരുമല്ല, പ്രതിഷേധിക്കുന്ന കർഷകർ ഖലിസ്താനികൾ, കൂടാതെ കുത്തക മുതലാളികൾ ഉറ്റ സുഹൃത്തുക്കളും' -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകർ യഥാർഥ കർഷകരല്ലെന്നും ഖലിസ്താനികളുടെ പിന്തുണയോടെയാണ് സമരമെന്നും നിരവധി ബി.ജെ.പി നേതാക്കൾ ആരോപിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.