ചണ്ഡിഗഢ്: ബി.ജെ.പി ഗോവയിലും മണിപ്പൂരിലും അധികാരത്തിലേറിയത് പണത്തിെൻറ ബലത്തിലാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഗോവയിലെയും മണിപ്പൂരിലെയും ജനവിധി ബി.ജെ.പി കെട്ടടുത്തതായും രാഹുൽ കുറ്റപ്പെടുത്തി. ക്യാപ്റ്റൻ അമരീന്ദർ സിങ് പഞ്ചാബ് മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്ന ചടങ്ങിനായി രാജ്ഭവനിൽ എത്തിയതായിരുന്നു രാഹുൽ. പഞ്ചാബിൽ കോൺഗ്രസിൽ വിശ്വാസമർപ്പിച്ച ജനങ്ങളോട് രാഹുൽ നന്ദി പറഞ്ഞു. സംസ്ഥാനത്തിെൻറ പുരോഗതിക്കായി അമരീന്ദർ സർക്കാർ അക്ഷീണം പ്രവർത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.