അ​പ​കീ​ർ​ത്തി കേ​സ്​: രാ​ഹു​ലി​നെ​തി​രെ ജൂ​ലൈ​യി​ൽ കു​റ്റം​ചു​മ​ത്തും

ഭീവണ്ടി: രാഹുൽ ഗാന്ധിക്കെതിരെ ആർ.എസ്.എസ് നൽകിയ അപകീർത്തി കേസിൽ ജൂലൈ 28ന് കുറ്റപത്രം തയാറാക്കും. ഇതോടെ വിചാരണനടപടികൾ തുടങ്ങാനാകും. വാദംകേൾക്കാൻ വെള്ളിയാഴ്ച രാഹുലിനോട് ഹാജരാകണമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹമെത്തിയില്ല. രാഷ്ട്രീയ പരിപാടികൾ ഉള്ളതിനാൽ വാദംകേൾക്കൽ മാറ്റിവെക്കണമെന്ന് രാഹുലിെൻറ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതേതുടർന്ന് കേസ് ജൂലൈ 28ലേക്ക് മാറ്റി. മഹാത്മാഗാന്ധിയെ കൊന്നത് ആർ.എസ്.എസ് ആെണന്ന രാഹുലിെൻറ പ്രസ്താവനക്കെതിരെയാണ് അപകീർത്തി കേസ് നൽകിയിരിക്കുന്നത്. കേസിൽ രാഹുലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രസ്താവനയിൽ മാപ്പുപറയില്ലെന്ന് രാഹുൽ നേരത്തെ അറിയിച്ചിരുന്നു.
Tags:    
News Summary - rahul gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.