ലോക ആദിവാസി ദിനത്തിൽ ആശംസയുമായി രാഹുൽ ഗാന്ധിന്യൂഡൽഹി: ലോക ആദിവാസി ദിനത്തിൽ ആശംസ നേർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആദിവാസി ജനതയുടെ ജീവിതശൈലിയിൽ പ്രകൃതിയോട് വിശ്വാസവും സ്നേഹവും ആദരവും കാത്തുസൂക്ഷിക്കുന്നു. പ്രകൃതിയെ സംരക്ഷിക്കാനും ഒത്തൊരുമയോടെ ജീവിക്കാനും ഇതിൽനിന്ന് ലോകത്തിന് പഠിക്കാനേറെയുണ്ട്. നാമെല്ലാവരും ആദിവാസികളുടെ സാംസ്കാരിക പൈതൃകെത്ത വിലമതിക്കണം. നിങ്ങൾക്ക് ലോക ആദിവാസി ദിനം ആശംസിക്കുന്നു' -രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
എല്ലാ വർഷവും ആഗസ്റ്റ് ഒമ്പതിന് ലോക ആദിവാസി ദിനമായി ആചരിക്കുന്നു. ലോകത്തിലെ ആദിവാസി ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നാതാണ് ഈ ദിനത്തിൻെറ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.