ലഖിംപൂർ ഖേരി കർഷകക്കൊല; രാഹുൽ ഗാന്ധി നാളെ രാഷ്​ട്രപതിയെ കാണും

ന്യൂഡൽഹി: ഉത്തർപ്രദേശ്​ ലഖിംപൂർ ഖേരി കർഷകക്കൊലയുമായി ബന്ധപ്പെട്ട്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി ബുധനാഴ്ച രാഷ്​ട്രപതി രാംനാഥ്​ കോവിന്ദിനെ കാണും. ബുധനാഴ്ച രാവിലെ 11.30ക്കാണ്​ ​കൂടിക്കാഴ്ച. രാഷ്​ട്രപതിയുമായി കൂടിക്കാഴ്ച നടത്താൻ അനുവാദം ലഭിച്ചതായി കോൺഗ്രസ്​ വൃത്തങ്ങൾ അറിയിച്ചു.

ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ മരണാന്തര ചടങ്ങുകളിൽ കോൺഗ്രസ്​ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ​ങ്കെടുക്കും. ചടങ്ങിൽ പ​ങ്കെടുക്കാൻ പ്രിയങ്ക ലഖിംപൂർ ഖേരിയിലെത്തിയിരുന്നു. ​അതേസമയം, പരിപാടിയിൽ കർഷകരുമായി വേദി പങ്കിടാൻ രാഷ്​ട്രീയ നേതാക്ക​െള അനുവദിക്കില്ലെന്ന്​ ഭാരതീയ കിസാൻ യൂനിയൻ വക്താവ്​ അറിയിച്ചു.

ഒക്​ടോബർ മൂന്നിനായിരുന്നു രാജ്യത്തെ നടുക്കിയ കർഷക കൊലപാതകം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്​ മി​ശ്രയുടെ മകൻ ആശിഷ്​ മിശ്ര ഓടിച്ചിരുന്ന കാർ കർഷകർക്ക്​ ഇടയിലേക്ക്​ ഓടിച്ചുകയറ്റുകയായിരുന്നു. നാലുകർഷകർ അടക്കം എട്ടുപേർക്ക്​ അന്ന്​ ജീവൻ നഷ്​ടമായി.

കേസുമായി ബന്ധപ്പെട്ട്​ ആശിഷ്​ മിശ്രയെ ​െപാലീസ്​ അറസ്റ്റ്​ ചെയ്​തിരുന്നു. നിലവിൽ പൊലീസ്​ കസ്റ്റഡിയിലാണ്​ ആശിഷ്​. മകൻ അറസ്റ്റിലായതോടെ അജയ്​ മിശ്ര കേന്ദ്രമന്ത്രി സ്​ഥാനം രാജിവെക്കണമെന്നാണ്​ കർഷകരുടെയും പ്രതിപക്ഷത്തിന്‍റെയും ആവശ്യം. 

Tags:    
News Summary - Rahul Gandhi to meet President Kovind on Tomorrow to discuss Lakhimpur incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.