രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളന തയ്യാറെടുപ്പ്
ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന വാർത്താ സമ്മേളനത്തിന് വലിയ തയ്യാറെടുപ്പുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസും. ബുധനാഴ്ച ഉച്ചക്ക് 12 മണിക്കാണ് വാർത്താ സമ്മേളനം ആരംഭിക്കുന്നത്. അതിനു മുമ്പു തന്നെ വാർത്ത സമ്മേളന തയ്യാറെടുപ്പ് എന്ന നിലയിൽസാമൂഹിക മാധ്യമങ്ങളിൽ ചിത്രങ്ങളും പ്രചരിച്ചുതുടങ്ങി.
ഒരാൾ പൊക്കത്തിൽ രേഖകളും പേപ്പർ കെട്ടുകളും ട്രോളിയിലെത്തിക്കുന്ന ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എച്ച് ഫയൽസ് എന്ന പേരിൽ നടക്കുന്ന വാർത്താ സമ്മേളനത്തിൽ ഹരിയാന തെരഞ്ഞെടുപ്പിലെ അട്ടിമറികളാണ് വെളിപ്പെടുത്തുന്നതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന.
രാജ്യത്തെ പിടിച്ചുലച്ച സെപ്റ്റംബർ 18ലെ വാർത്താ സമ്മേളനത്തിന്റെ തുടർച്ചയായി നടക്കുന്ന വാർത്താ സമ്മേളനത്തിൽ എന്ത് ബോംബാണ് രാഹുൽ പൊട്ടിക്കുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് രാജ്യം. കർണാടകയിലെയും മഹാരാഷ്ട്രയിലെയും വോട്ട് കൊള്ളയെ തുറന്നു കാട്ടുന്നതായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെയും ബി.ജെ.പിയെയും പ്രതിക്കൂട്ടിലാക്കുന്ന വോട്ട് ചോരി വെളിപ്പെടുത്തൽ.
ആദ്യ ഘട്ട വോട്ടെടുപ്പിൽ ബിഹാർ വ്യാഴാഴ്ച പോളിങ് ബൂത്തിലേക്ക് പോകാനിരിക്കെയാണ് രാഹുലിന്റെ ശ്രദ്ധേയ വാർത്താ സമ്മേളനമെന്നതും സുപ്രധാനമാണ്. രാഹുല്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരം നല്‍കിയിട്ടില്ല . പിന്നാലെ രാഹുലിന്‍റെ വോട്ടര്‍ അധികാര്‍ യാത്രയും നടത്തിയിരുന്നു. ബിഹാറില്‍ ഇന്ന് നിശബ്ദ പ്രചാരണം നടക്കാനിരിക്കെ രാഹുലിന്‍റെ ഇന്നത്തെ വാര്‍ത്താ സമ്മേളനം എങ്ങനെ ബാധിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
സെപ്റ്റംബറിലെ വാർത്താ സമ്മേളനത്തിനു പിന്നാലെയാണ്, ഇതിനേക്കാൾ വലിയ ഹൈഡ്രജൻ ബോംബാണ് അടുത്തതെന്ന് രാഹുൽ വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.