ഹിമന്ത ബിശ്വ ശർമ

അസമിൽ സംശയ നിഴലിലുള്ള ലക്ഷക്കണക്കിന് വോട്ടർമാരെ നീക്കംചെയ്തു -ഹിമന്ത

ഗു​വാ​ഹ​തി: അ​സ​മി​ൽ വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്‍ക​ര​ണ​ത്തി​നി​ടെ സം​ശ​യ​ത്തി​ന്റെ നി​ഴ​ലി​ലു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് വോ​ട്ട​ർ​മാ​രെ നീ​ക്കം​ചെ​യ്ത​താ​യി മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ​ശ​ർ​മ. ​ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് എ​സ്.​ആ​ർ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​ത്ര​യും വോ​ട്ട​ർ​മാ​രെ വെ​ട്ടി​മാ​റ്റി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2.43 ല​ക്ഷ​ത്തി​ലേ​റെ വോ​ട്ട​ർ​മാ​രു​ടെ പേ​രു​ക​ൾ നീ​ക്കം ചെ​യ്ത അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന്റെ പി​റ്റേ ദി​വ​സ​മാ​ണ് സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

‘‘ഇ​​തൊ​രു തു​ട​ക്കം മാ​ത്ര​മാ​ണ്. തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണം (എ​സ്.​ഐ.​ആ​ർ) ന​ട​പ്പാ​ക്കു​മ്പോ​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള കൂ​ടു​ത​ൽ ആ​ളു​ക​ളെ നീ​ക്കം ചെ​യ്യും. ഭീ​ഷ​ണി​ക​ളും സ​മ്മ​ർ​ദ​വു​മെ​ല്ലാം അ​വ​ഗ​ണി​ച്ച് ഇ​ത്ത​രം വോ​ട്ട​ർ​മാ​​ർ​ക്കെ​തി​രെ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. അ​ന​ധി​കൃ​ത ബം​ഗ്ല​​ാ​ദേ​ശി മു​സ്‍ലിം​ക​ൾ​ക്കെ​തി​രെ യു​ദ്ധം ഇ​നി​യും തു​ട​രും’’ -ഹി​മ​ന്ത പ​റ​ഞ്ഞു.

Tags:    
News Summary - Lakhs of ‘doubtful voters’ deleted from Assam rolls after BJP complaints: Himanta Biswa Sarma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.