ചെന്നൈ: ആർ.എസ്.എസ് ആസ്ഥാനമായ നാഗ്പൂരിൽനിന്നും പ്രധാനമന്ത്രിയുടെ ഒാഫിസിൽനിന്നും പുറപ്പെടുവിക്കുന്ന നിർദേശാനുസരണമാണ് തമിഴ്നാട് സർക്കാർ പ്രവർത്തിക്കുന്നതെന്നും ഭാവിയിൽ ഇവർ നിയന്ത്രിക്കുന്ന സർക്കാർ തമിഴ്നാട്ടിൽ ഉണ്ടാവില്ലെന്നും രാഹുൽഗാന്ധി. വെള്ളിയാഴ്ച തമിഴ്നാട്ടിലെ വിവിധ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗങ്ങളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഗജ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങൾ സന്ദർശിക്കാത്ത മോദി തമിഴ് കർഷക കുടുംബങ്ങളെ അപമാനിെച്ചന്നും അദ്ദേഹം ആരോപിച്ചു.
തമിഴർക്കും തമിഴിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കരുണാനിധിയുടെ മൃതദേഹം സംസ്കരിക്കാൻ മറിന കടൽക്കരയിൽ സ്ഥലം അനുവദിക്കാത്ത അണ്ണാ ഡി.എം.കെ സർക്കാറിെൻറ നിലപാട് ജനം മറക്കില്ലെന്ന് പറയാനും രാഹുൽ മറന്നില്ല. രാഹുലും ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിനും പരസ്പരം പ്രശംസിച്ചും വിജയാശംസ നേർന്നും പ്രസംഗിച്ചത് അണികളെ ആവേശഭരിതരാക്കി.
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവുമെന്ന് സ്റ്റാലിനും ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം തമിഴ്നാട്ടിൽ ഭരണമാറ്റം ഉണ്ടാവുമെന്നും സ്റ്റാലിൻ തമിഴ്നാട് മുഖ്യമന്ത്രിയാവുമെന്ന് രാഹുലും പറഞ്ഞപ്പോൾ അണികൾ ഹർഷാരവം മുഴക്കി. ‘നാടും നമതേ. നാൽപതും നമതേ’ (രാജ്യവും നമ്മുക്ക്, തമിഴകത്തിലെ 40 സീറ്റും നമ്മുക്ക്) എന്ന് സ്റ്റാലിൻ രാഹുൽഗാന്ധിയെ നോക്കി ഉറപ്പിച്ചുപറഞ്ഞപ്പോൾ സദസ്സ് ഇളകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.