ജാലോർ (രാജസ്ഥാൻ): അഞ്ചുവർഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങ ളോട് അനീതി ചെയ്തുവെന്നും അഛേ ദിൻ ആയേൻഗേ എന്ന മുദ്രാവാക്യത്തിന് പകരമിപ്പോൾ ‘ചൗ ക്കിദാർ ചോർ ഹെ’ ആണെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസ് അധികാരത്തിൽ വ ന്നാൽ എല്ലാവരോടും തുല്യനീതി പുലർത്തുന്ന ഒറ്റ ഹിന്ദുസ്ഥാൻ മാത്രമേ ഉണ്ടാകൂ എന്നും, രാജസ്ഥാനിലെ ജാലോറിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ രാഹുൽ പറഞ്ഞു.
‘വായ്പ തിരിച്ചടക്കാത്തതിന് പണക്കാർ ജയിലിൽ അടക്കപ്പെടുന്നില്ലെങ്കിൽ പാവപ്പെട്ടവരും ജയിലിൽ അടക്കപ്പെടില്ല. പണക്കാർക്ക് ലക്ഷക്കണക്കിന് രൂപ നൽകുന്നെങ്കിൽ പാവപ്പെട്ടവർക്കും തൊഴിലാളികൾക്കും ആദിവാസികൾക്കും ദലിതുകൾക്കും ചെറുകിട കച്ചവടക്കാർക്കും ലക്ഷങ്ങൾ നൽകും. ഹിന്ദുസ്ഥാനിൽ അനീതി ഉണ്ടാവില്ല. രണ്ടു ഹിന്ദുസ്ഥാനായി രാജ്യം വിഭജിക്കപ്പെടില്ല. നീതി നടപ്പാക്കുന്ന ഒറ്റ ഹിന്ദുസ്ഥാനേ ഉണ്ടാകൂ’’ -കോൺഗ്രസ് അധ്യക്ഷൻ ആഞ്ഞടിച്ചു.
പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും ചെറുകിട കച്ചവടക്കാരുടെയും പണം കൊള്ളയടിക്കാനുള്ള വഴിയായിരുന്നു നോട്ടുനിരോധനവും ചരക്കുസേവനനികുതിയുമെന്നും എന്നാൽ ‘ന്യായ്’ പദ്ധതി അവർക്ക് ഉപകാരപ്പെടുമെന്നും അദ്ദേഹം തുടർന്നു.
‘‘സാമ്പത്തിക ശാസ്ത്രജ്ഞന്മാരുമായി ഒേട്ടറെ ചർച്ചകൾ നടത്തി വിഭാവനം ചെയ്തതാണ്, 25 കോടി പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളിൽ വർഷം 72,000 രൂപ നിക്ഷേപിക്കുന്ന പദ്ധതിയാണ് ന്യായ്.
ബാങ്ക് അക്കൗണ്ടുകൾ തുറന്നതിന് മോദിജിയോട് നന്ദിയുണ്ട്. ആ അക്കൗണ്ടുകളിൽ താൻ ന്യായ് പദ്ധതിയുടെ പണം നിക്ഷേപിക്കാൻ പോവുകയാണ്. കുടുംബത്തിലെ സ്ത്രീകളുടെ അക്കൗണ്ടിലായിരിക്കും പണം നിക്ഷേപിക്കുക. കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഓരോ വർഷവും സർക്കാർ മേഖലയിലെ 22 ലക്ഷം ഒഴിവുകൾ നികത്തും. കർഷകർക്കായി പ്രത്യേക ബജറ്റ് ഉണ്ടായിരിക്കുമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.