സ്വയം പുകഴ്​ത്തലിൽ​’ മോദിക്ക്​  ​എ പ്ലസ്​ -രാഹുൽ

ന്യൂഡൽഹി: കേന്ദ്ര സർക്കാറി​​​െൻറ നാലാം വാർഷികത്തിൽ പ്രധാനമന്ത്രി നരേ​ന്ദ്ര മോദിയെ കണക്കിന്​ പരിഹിച്ച്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. ഭരണകാര്യങ്ങളിൽ ദയനീയ പ്രകടനം കാഴ്​ചവെച്ച മോദി, സ്വയം പുകഴ്​ത്തലിനും മുദ്രാവാക്യങ്ങൾ നിർമിക്കുന്നതിലും മാത്രമാണ്​ മെച്ചമെന്ന്​  ട്വിറ്ററിൽ കളിയാക്കി.

വാർഷികത്തോടനുബന്ധിച്ച്​ പ്രധാനമന്ത്രിക്ക്​ നൽകിയ ‘പ്രോഗ്രസ്​ റിപ്പോർട്ടി’ൽ തൊഴിലവസരം സൃഷ്​ടിക്കൽ, കാർഷിക രംഗം, വിദേശനയം, ഇന്ധനവില നിയന്ത്രിക്കൽ എന്നീ വിഷയങ്ങളിൽ ഏറ്റവും കുറഞ്ഞ ‘എഫ്​’ ഗ്രേഡ്​ നൽകിയപ്പോൾ സ്വയം പുകഴ്​ത്തൽ, മുദ്രാവാക്യങ്ങൾ നിർമിക്കൽ എന്നീ വിഷയങ്ങളിൽ എ പ്ലസ്​ നൽകി. അതേസമയം, യോഗക്ക്​ ബി-മൈനസ്​ ആണ്​​. 

മറ്റുള്ളവരെ കാര്യങ്ങൾ ധരിപ്പിക്കുന്നതിൽ വിദഗ്ധനാണെങ്കിലും ബുദ്ധിമുട്ടുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യാൻ കഴിവില്ലാത്തയാളാണെന്നും അശ്രദ്ധയുള്ളയാളാണെന്നും ‘റിപ്പോർട്ടി’ലെ അഭിപ്രായം രേഖപ്പെടുത്തേണ്ട കോളത്തിൽ എഴുതിയിരിക്കുന്നു. കേന്ദ്ര സർക്കാറി​​​െൻറ നാലാം വാർഷികം വഞ്ചനാദിനമായാണ് കോൺഗ്രസ് ആചരിക്കുന്നത്.

Tags:    
News Summary - Rahul Gandhi Report Card For PM Modi Is Mostly 'F's With Some Exceptions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.