പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ യൂസുഫലി കൂടിക്കാഴ്ച നടത്തുന്നു

ഗൾഫിലേക്ക്​ ഭക്ഷ്യക്കയറ്റുമതിക്ക്​ ഇന്ത്യയുടെ പിന്തുണ

ദുബൈ/ ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യ ഉൽപന്നങ്ങളുടെ വിതരണം സ്ഥിരതയോടെ തുടരുന്നതിൽ ഇന്ത്യ നിർണായക പങ്ക് വഹിക്കുന്നതിനി​ടെ ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ യൂസുഫലി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. നിലവിലെ സാഹചര്യത്തിൽ വിതരണത്തുടർച്ച നിലനിർത്തുന്നതിന്​ സ്വീകരിക്കുന്ന വിവിധ നടപടികളെക്കുറിച്ച് യൂസുഫലി പ്രധാനമന്ത്രിയോട്​ വിശദീകരിച്ചു. ന്യൂഡൽഹിയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ്​ കൂടിക്കാഴ്ച നടന്നത്​.

ഗൾഫ്​ രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യക്കയറ്റുമതി സുഗമമാക്കാൻ ഇന്ത്യൻ സർക്കാർ പൂർണ പിന്തുണ നൽകുമെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയാതായി ലുലു ഗ്രൂപ്പ്​ അറിയിച്ചു. ഗൾഫ് മേഖലയിൽ 280ലധികം ഹൈപ്പർമാർക്കറ്റുകൾ നടത്തുന്ന ലുലു ഗ്രൂപ്പ്, ഭക്ഷ്യവിതരണ രംഗത്തെ പ്രധാന സ്ഥാപനങ്ങളിലൊന്നാണ്. വിപണിയിൽ അനാവശ്യ ആശങ്കകളും സ്റ്റോക്ക് കുറവും ഉണ്ടാകാതിരിക്കാൻ വിവിധ ഇടപെടലുകളാണ്​ ഗ്രൂപ്പ്​ സ്വീകരിച്ചുവരുന്നത്​.

യോഗത്തിൽ ഗൾഫ്​ രാജ്യങ്ങളിലെ ഭക്ഷ്യസുരക്ഷക്ക്​ പിന്തുണ നൽകുന്നതിനായി ലുലു ഗ്രൂപ്പ് സ്വീകരിച്ച നടപടികളെക്കുറിച്ച് യൂസുഫലി വിശദീകരിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 15,000 ടൺ ഭക്ഷ്യവസ്തുക്കൾ ഇതിനകം തന്നെ പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ, കാർഗോ കപ്പലുകൾ, സാധാരണ ഷിപ്പിങ്​ സേവനങ്ങൾ എന്നിവ വഴിയായി എത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്​തമാക്കി.ഇതിനകം ലുലു ഗ്രൂപ്പ് 34 പ്രത്യേക ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്തിയിട്ടുണ്ട്​. ഇന്ത്യയിലെ ഗ്രൂപ്പിന്‍റെ വിവിധ ഉൽപാദന-ലോജിസ്റ്റിക് കേന്ദ്രങ്ങൾ കൂടുതൽ ശേഷിയിൽ പ്രവർത്തിച്ചുകൊണ്ട് ആവശ്യങ്ങൾ നിറവേറ്റുന്നതിന്​ സഹായിക്കുന്നുണ്ട്​. അടുത്ത ആഴ്ചകളിലും കൂടുതൽ ചരക്കു വിമാനങ്ങളും കപ്പൽ ഗതാഗതവും വഴി വിതരണ പ്രവർത്തനങ്ങൾ തുടരുമെന്ന് യൂസുഫലി അറിയിച്ചു.

Tags:    
News Summary - India's support for food exports to the Gulf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.