ന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ കർഷക ദ്രോഹ നിയമങ്ങൾക്കെതിരെ രാജസ്ഥാനിൽ കർഷക റാലി നടത്താനൊരുങ്ങി കോൺഗ്രസ്. െവള്ളിയാഴ്ച ആരംഭിക്കുന്ന റാലി രാഹുൽ ഗാന്ധി നേതൃത്വം നൽകുമെന്ന് സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിങ് പറഞ്ഞു. പുതിയ കാർഷിക ബില്ലുകൾക്കെതിരെ രാജസ്ഥാനിലും വലിയ പ്രതിഷേധം അലയടിക്കുന്നുണ്ട്.
കർഷക പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ച ദേശീയപാത തടയൽ സമരത്തിന് വലിയ പിന്തണുയാണ് ലഭിച്ചത്. മുൻ ഉപ മുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, മുൻ മന്ത്രി വിശ്വവേന്ദ്ര സിങ് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ കർഷക േയാഗങ്ങളിൽ വൻ ജനക്കൂട്ടം എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി സംസ്ഥാനത്തൊട്ടാകെ റാലി നടത്താൻ ഒരുങ്ങുന്നത്.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നേരെത്ത രാഹുൽ ഗാന്ധിയുെട നേതൃത്വത്തിൽ വൻ റാലികൾ നടത്തിയിരുന്നു. കൂടാതെ, കാർഷിക നിയമത്തിൽ എൻ.ഡി.എയുമായി പിരിഞ്ഞ രാഷ്ട്രീയ ലോക്തന്ത്രിക് പാർട്ടിയും സംസ്ഥാനത്ത് പ്രതിഷേധത്തിൽ സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.