ന്യൂഡൽഹി: രാജ്യത്തെ വൻകിടക്കാർക്ക് വൻതോതിൽ ഇളവനുവദിക്കുന്ന കേന്ദ്രസർക്കാർ സാധാരണക്കാരെ പരിഗണിക്കുന്നേയില്ലെന്ന് രാഹുൽ ഗാന്ധി. ബിസിനസ് ഭീമൻമാർക്ക് കോടിക്കണക്കിന് രൂപ നികുതി ഇളവ് അനുവദിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിെൻറ വിമർശനം.
കോവിഡ് കാലത്ത് രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സാധാരണക്കാർക്ക് ആശ്വാസപാക്കേജ് പോലും പ്രഖ്യാപിക്കാത്ത സർക്കാറിനെതിരെ ട്വിറ്ററിലാണ് രാഹുൽ പ്രതികരിച്ചത്.
''വൻകിട ബിസിനസുകാർക്ക് 14,50,00,00,00,000 നികുതി കുറച്ച കേന്ദ്രസർക്കാർ ഇടത്തരക്കാരുടെ വായ്പകൾക്ക് പലിശ ഇളവ് പോലും അനുവദിക്കുന്നില്ല. കാരണം ഇത് 'സ്യൂട്ട് ബൂട്ടുകാരുടെ സർക്കാർ' ആണ്'' -എന്നായിരുന്നു അദ്ദേഹത്തിെൻറ ട്വീറ്റ്. മണിക്കൂറുകൾക്കം 22000ത്തിലേറെ പേർ ലൈക്ക് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.