ബംഗളൂരു: ഏഴാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വ്യാഴാഴ്ച സംസ്ഥാനത്തെത്തും. ഉത്തര, ദക്ഷിണ കന്നട ജില്ലകളിൽ രണ്ടുദിവസം പ്രചാരണം നടത്തും. ഉത്തരകന്നടയിലെ അങ്കോള നഗരത്തിൽ ഉച്ചക്ക് 12.30ന് പാർട്ടി പോതുയോഗത്തിൽ സംസാരിക്കും.
ബുധനാഴ്ച മംഗളൂരുവിൽ പാർട്ടിയുടെ പ്രകടന പത്രിക രാഹുൽ പുറത്തിറക്കും. സംസ്ഥാനത്തിന് മൊത്തമായി ഒരു പ്രകടനപത്രിക പുറത്തിറക്കുന്നതിനോടൊപ്പം സംസ്ഥാനത്തെ ആറു മേഖലക്കുമായി വ്യത്യസ്ത പ്രകടനപത്രികയും ബംഗളൂരുവിന് മാത്രമായി ഒരു പ്രകടന പത്രികയും പാർട്ടി പുറത്തിറക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ഏറെ നിർണായകമായതിനാൽ പ്രകടനപത്രിക തയാറാക്കുന്നതിനുമുമ്പായി ജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾ സ്വീകരിക്കണമെന്ന് രാഹുൽ സമിതിക്ക് നിർദേശം നൽകിയിരുന്നു. രാഹുലിെൻറ പ്രചാരണങ്ങളിൽ കോൺഗ്രസ് ക്യാമ്പ് വിജയപ്രതീക്ഷയിലാണ്. 29ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസ്ഥാനത്തെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.