ഒടുവിൽ ടീഷർട്ടിനു മീതെ ജാക്കറ്റണിഞ്ഞ് രാഹുൽ ഗാന്ധി; ഭാരത് ജോഡോ യാത്ര കശ്മീരിലേക്ക്

ശ്രീനഗർ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പഞ്ചാബിൽ നിന്ന് കശ്മീരിലേക്ക് പ്രവേശിച്ചു. യാത്ര അവസാന ലാപ്പിലേക്ക് കുതിക്കുകയാണ്. അതികഠിനമായ ശൈത്യമായിട്ടു കൂടി വെറുമൊരു ടീ ഷർട്ടും ധരിച്ചാണ് വടക്കൻ സംസ്ഥാനങ്ങളിലൂടെ രാഹുൽ ഗാന്ധി യാത്ര തുടർന്നത്. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജമ്മു കശ്മീരിലെത്തിയതോടെ രാഹുൽ ടീഷർട്ടിനു മുകളിൽ തണുപ്പിൽ നിന്ന് രക്ഷതേടാനുള്ള ജാക്കറ്റ് അണിഞ്ഞു. രാവിലെ മുതൽ ജമ്മുവിന്റെ പല ഭാഗങ്ങളിലും ചാറ്റൽ മഴയായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ജാക്കറ്റ് ഊരി മാറ്റി വെളുത്ത ടീ ഷർട്ട് ധരിച്ച് അദ്ദേഹം യാത്ര തുടർന്നു.

125 ദിവസത്തിലേക്ക് കടന്ന യാത്രയിൽ 3400 കി.മി ദൂരമാണ് രാഹുലും സംഘവും താണ്ടിയത്.

ഇന്ന് രാവിലെ കത്വയിലെ ഹത്‌ലി മോറിൽ നിന്ന് പുനരാരംഭിച്ച യാത്രയ്ക്ക് വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. പൊലീസും അർധസൈനിക വിഭാഗവും ഗാന്ധി സന്തതിയെയും സഹയാത്രികരെയും വലയം ചെയ്തു. ജാമറുകളും സ്ഥാപിച്ചിട്ടുണ്ട്.


Tags:    
News Summary - Rahul Gandhi in jacket, a first this winter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.