ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽനിന്നു മത്സരിക്കാൻ കോൺഗ്രസ് ദേശീ യ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഒൗദ്യോഗികമായി ക്ഷണിച്ച് കർണാടക കോൺഗ്രസ്. രാഹുൽ ഗാന്ധി ക ർണാടകയിൽ മത്സരിക്കുന്നത് ദക്ഷിണേന്ത്യയിലെ കോൺഗ്രസ് പാർട്ടിയുടെ റാങ്ക് ഉയരുമെന്ന് വ്യക്തമാക്കി കെ.പി.സി.സി പ്രസിഡൻറ് ദിനേശ് ഗുണ്ടുറാവു കത്ത് കൈമാറി. കലബുറഗിയിലെ റാലിക്ക് മുന്നോടിയായാണ് ഇക്കാര്യം ആവശ്യപ്പെട്ടുള്ള കത്ത് രാഹുൽ ഗാന്ധിക്ക് കൈമാറിയത്.
എൻ.ഡി.എക്ക് അവരുടെ തിളക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ദക്ഷിണേന്ത്യയിൽ കോൺഗ്രസിെൻറ സഖ്യം ശക്തമാണെന്നും ഗുണ്ടുറാവു കത്തിൽ വ്യക്തമാക്കുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ജെ.ഡി.എസുമായി ചേർന്നുള്ള സഖ്യത്തിൽ ഇപ്പോഴും കോൺഗ്രസ് പ്രവർത്തകരിൽ അതൃപ്തിയുണ്ട്. രാഹുൽ ഗാന്ധി സംസ്ഥാനത്ത് മത്സരിക്കാനെത്തിയാൽ അത് പ്രവർത്തകരെ ഒന്നിപ്പിക്കുന്നതിന് ഗുണകരമാകുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.
1978ൽ ഇന്ദിര ഗാന്ധി ചിക്കമഗളൂരു മണ്ഡലത്തിലും 1999 സോണിയ ഗാന്ധി ബെള്ളാരി മണ്ഡലത്തിലും മത്സരിച്ച് വൻഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു. ഇത്തവണ ചിക്കമഗളൂരു മണ്ഡലം ജെ.ഡി.എസിനാണ് നൽകിയിരിക്കുന്നത്. അതേസമയം, ബെള്ളാരിയിൽ കോൺഗ്രസ് സ്ഥാനാർഥിയാകും മത്സരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.