രാഹുൽ കേരളത്തിലേക്ക്​ പേടിച്ചോടിയെന്ന്​ അമിത്​ ഷാ

ബിജ്​നോർ: കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വയനാട്​ സ്ഥാനാർഥിത്വത്തിനെതിരെ പരിഹാസവുമായി ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷാ. രാഹുൽ ​കേരളത്തിലേക്ക്​ പേടിച്ചോടിയെന്ന്​ അമിത്​ ഷാ പരിഹസിച്ചു.

അമേത്തിയിലെ വികസന പ്രവർത്തനങ്ങളെ കുറിച്ച്​ മണ്ഡലത്തിലെ വോട്ടർമാർ ചോദിക്കുമെന്ന്​ ഭയന്നാണ്​ രാഹുൽ വയനാട്ടിലേക്ക്​ രക്ഷപ്പെട്ടതെന്നും രാഷ്​ട്രീയ ധ്രുവീകരത്തിലൂടെ​ വിജയിക്കാനാണ്​ കേരളത്തിലേക്ക്​ പോയതെന്നും അദ്ദേഹം ആരോപിച്ചു.

രാഹുൽ വയനാട്​ മണ്ഡലത്തിൽ മത്സരിക്കുമെന്ന സൂചന പുറത്തു വന്ന ഉടനെ അമേത്തിയിലെ ബി.ജെ.പി സ്ഥാനാർഥി സ്​മൃതി ഇറാനി ‘ഓടിക്കോ രാഹുൽ ​ഓടിക്കോ’ എന്ന്​ ട്വീറ്റ്​ ചെയ്​തിരുന്നു.

Tags:    
News Summary - rahul gandhi feared and ran to kerala; said Amit shah -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.