Posted On
date_range Updated On
date_range രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവില്ലെന്ന് മനേക ഗാന്ധി
ന്യൂഡൽഹി: അദ്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവില്ലെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി. പ്രിയങ്ക ഗാന്ധിക്ക് രാഷ്ട്രീയത്തിൽ ചലനമുണ്ടാക്കാൻ കഴിയില്ല. ജനങ്ങളുടെ പിന്തുണ പ്രിയങ്ക ഗാന്ധിക്ക് ഇല്ലെന്ന് മനേക വ്യക്തമാക്കി.
സുൽത്താൻപുരിൽ നിന്ന് തെരഞ്ഞെടുപ്പിൽ മൽസരിച്ച് വിജയിക്കുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തൻെറ ഭർത്താവ് സഞ്ജയ് ഗാന്ധിയും മകൻ വരുൺ ഗാന്ധിയും മണ്ഡലത്തിൽ നിന്ന് വിജയിച്ചിട്ടുണ്ട്. ഇക്കുറി വിജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.
എസ്.പി-ബി.എസ്.പി സഖ്യം മണ്ഡലത്തിൽ വെല്ലുവിളി ഉയർത്തില്ല. പണത്തിനായി സീറ്റുകൾ വിൽക്കുന്നയാളാണ് മായവതി. അവർ സുൽത്താൻപൂർ മണ്ഡലം സീറ്റ് 15 കോടി രൂപ വാങ്ങിയാണ് കൈമാറിയതെന്ന് മനേക ഗാന്ധി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.