നയപ്രഖ്യാപനം ശ്രദ്ധിക്കാതെ ഫോണിൽ മുഴുകി രാഹുൽ

ന്യൂഡൽഹി: പാർലമെന്‍റ് സംയുക്ത സമ്മേളനത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്‍റെ നയപ്രഖ്യാപന പ്രസംഗം ശ്രദ്ധിക് കാതെ രാഹുൽ ഗാന്ധി മൊബൈൽ ഫോണിൽ മുഴുകിയത് വിവാദത്തിൽ. ഒരു മണിക്കൂറോളം നീണ്ട രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിൽ പക ുതി സമയത്തോളം രാഹുൽ ഫോണിൽ ശ്രദ്ധിച്ചിരിക്കുകയായിരുന്നു.

സോണിയ ഗാന്ധി ഉൾപ്പടെ നേതാക്കൾ നയപ്രഖ്യാപനത്തിനിടെ കൈയടിക്കുന്നുണ്ടായിരുന്നെങ്കിലും രാഹുൽ ഒരിക്കൽ പോലും പ്രതികരിച്ചില്ല. മോദി സർക്കാരിന്‍റെ അഞ്ചുവർഷത്തെ വികസന നേട്ടങ്ങൾ രാഷ്ട്രപതി വിശദീകരിക്കുമ്പോൾ ഏറെ നേരവും രാഹുൽ സോണിയ ഗാന്ധിയുമായി സംസാരിക്കുകയും ഫോണിൽ ഫോട്ടോകളെടുക്കുകയുമായിരുന്നു.

ഉറി മിന്നലാക്രമണവും ബാലാക്കോട്ട് വ്യോമാക്രമണവും പരാമർശിച്ചപ്പോൾ സോണിയ ഉൾപ്പെടെ അഭിനന്ദന സൂചകമായി ഡെസ്കിൽ ഇടിച്ചു. എന്നാൽ, അപ്പോഴും രാഹുൽ നിലത്ത് നോക്കി ഇരിക്കുകയായിരുന്നു. സോണിയ ഗാന്ധി രാഹുലിനെ ഏറെ നേരം നോക്കിയെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല.

കേന്ദ്ര സർക്കാരിന്‍റെ വികസനപ്രവർത്തനങ്ങൾക്കുള്ള പിന്തുണയായി വ്യക്തമായ ഒരു ജനവിധിയാണ് തെരഞ്ഞെടുപ്പിലുണ്ടായതെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞിരുന്നു.

Tags:    
News Summary - Rahul Gandhi busy browsing phone in parliment -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.