കന്യാസ്​ത്രീകൾക്കെതിരായ ആക്രമണം സംഘ്​പരിവാറിന്‍റെ ന്യൂനപക്ഷങ്ങൾക്കെതിരായ പ്രചാരണത്തിന്‍റെ ഫലം -രാഹുൽ ഗാന്ധി

ന്യൂഡൽഹി: കന്യാസ്​ത്രീകൾക്കെതിരായ സംഘ്​പരിവാർ ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി.

രാഹുൽ ട്വീറ്റ്​ ചെയ്​തതിങ്ങനെ:

''കേരളത്തിൽ നിന്നുള്ള കന്യാസ്​ത്രീകൾക്കെതിരെയുള്ള ആ​ക്രമണം ഒരു സമുദായത്തെ മറ്റൊരു സമുദായത്തിനെതിരാക്കുന്നതും ന്യൂനപക്ഷങ്ങളെ ചവിട്ടി മെതിക്കാനുമുളള സംഘ്​പരിവാർ കുപ്രചാരണത്തിന്‍റെ ഫലമാണ്​. ഇത്തരം ഭിന്നിപ്പിക്കുന്ന ശക്തികളെ പരാജയപ്പെടുത്താനും ആത്മപരിശോധന നടത്താനും തിരുത്തൽ നടപടി എടുക്കാനുമുള്ള സമയമാണ്​ ഇത്​''.

ഈ ​മാ​സം 19നാ​ണ്​ തി​രു​ഹൃ​ദ​യ സ​ന്യാ​സി​നി സ​മൂ​ഹ (​എ​സ്.​എ​ച്ച്)​ത്തി​െൻറ ഡ​ൽ​ഹി പ്രൊ​വി​ൻ​സി​ലെ ഒ​രു മ​ല​യാ​ളി​യ​ട​ക്കം നാ​ലു​ ക​ന്യാ​സ്​​ത്രീ​ക​ളെ ഡ​ൽ​ഹി നി​സാ​മു​ദ്ദീ​ൻ ​െറ​യി​ൽ​വേ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ പി​ന്തു​ട​ർ​ന്ന്​ ബ​ജ്റം​ഗ്​​ദ​ളു​കാ​ർ അ​തി​ക്ര​മം കാ​ട്ടി​യ​ത്.

ര​ണ്ടു​പേ​രെ മ​തം മാ​റ്റാ​നാ​യി കൊ​ണ്ടു​പോ​യ​താ​ണെ​ന്ന്​ ആ​രോ​പി​ച്ചാ​യി​രു​ന്നു അ​തി​ക്ര​മം. സ​ന്യാ​സി​നി​മാ​രി​ൽ ഒ​രാ​ൾ ഡ​ൽ​ഹി പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ലേ​ക്ക്​ വി​ളി​ച്ച് വി​വ​രം ധ​രി​പ്പി​ച്ച​പ്പോ​ഴേ​ക്കും ജ​യ് ശ്രീ​രാം, ജ​യ് ഹ​നു​മാ​ൻ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ വി​ളി തു​ട​ങ്ങി. ത​ങ്ങ​ൾ ക്രൈ​സ്​​ത​വ കു​ടും​ബ​ത്തി​ൽ ജനിച്ചവ​രാ​ണെ​ന്നു​ പ​റ​ഞ്ഞെ​ങ്കി​ലും അം​ഗീ​ക​രിക്കാതെയായിരുന്നു ആക്രമണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.