റെയി​ൽവേ സ്വകാര്യവൽക്കണം; ജനം ഉചിത മറുപടി നൽകും -രാഹുൽ ഗാന്ധി

ന്യൂഡൽഹി: യാത്രാ ട്രെയിനുകളുടെ നടത്തിപ്പിന്​ സ്വ​കാ​ര്യ നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന്​ റെ​യി​ൽ​വേ താ​ൽ​പ​ര്യ പ​ത്രം ക്ഷണിച്ചതിനെതിരെ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. സർക്കാരി​​െൻറ ഇൗ നടപടിയിൽ​ ജനങ്ങൾ  ഉചിതമായ മറുപടി നൽകുമെന്ന്​​ അദ്ദേഹം പറഞ്ഞു. 

‘റെയിൽവേ സാധാരണക്കാരുടെ ജീവിതമാർഗമാണ്​. ഇപ്പോൾ അത്​ അവരിൽനിന്ന്​ എടുത്തുമാറ്റുന്നു. നിങ്ങൾക്ക് കഴിയുന്നത് എടുക്കൂ. എന്നാൽ ഓർക്കണം, ആളുകൾ ഇതിന് ഉചിതമായ മറുപടി നൽകും’ -രാഹുൽഗാന്ധി ട്വീറ്റ്​ ചെയ്​തു. 

റെ​യി​ൽ​വേ​യു​ടെ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ്വ​കാ​ര്യ യാ​ത്രാ​വ​ണ്ടി​ക​ൾ ഓ​ടി​ക്കു​ന്ന​തി​നാ​ണ്​ നി​ക്ഷേ​പ​ക​രെ ക്ഷ​ണി​ക്കു​ന്ന​ത്. 35 വ​ർ​​ഷ​ത്തേ​ക്കു​ള്ള ക​രാ​റാ​ണ്​ സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി റെ​യി​ൽ​വേ ഒ​പ്പു​വെ​ക്കു​ക. രാ​ജ്യ​ത്ത്​ 109 റൂ​ട്ടു​ക​ളി​ൽ യാ​ത്രാ ട്രെ​യി​നു​ക​ളു​ടെ ന​ട​ത്തി​പ്പി​ന്​ യോ​ഗ്യ​രാ​യ സ്വ​കാ​ര്യ നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന്​ റെ​യി​ൽ​വേ താ​ൽ​പ​ര്യ പ​ത്രം ക്ഷ​ണി​ച്ചു. ആ​കെ 30,000 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. 

ലോകത്തെ ഏറ്റവും വലിയ റെയിൽവേ ശൃംഖലയായ ഇന്ത്യൻ റെയിൽവേക്ക്​ 13,000 ട്രെയിനുകളാണുള്ളത്​. 12 ലക്ഷത്തോളം ജീവനക്കാരും ജോലിചെയ്യുന്നു. റെയിൽവേ സ്വകാര്യവൽക്കരിക്കുന്നതി​​െൻറ ആദ്യപടിയാണ്​ ഇൗ നീക്കമെന്ന്​ ​െറയിൽവെ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ ട്രെ​യി​ൻ ഓ​ടി​ക്കു​ന്ന​തി​ന്​ നി​ശ്ചി​ത നി​ര​ക്ക്​ സ​ർ​ക്കാ​റി​ന്​ ന​ൽ​ക​ണം. ഉ​പ​ഭോ​ഗ​ത്തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ വൈ​ദ്യു​തി ചാ​ർ​ജും മ​റ്റും പു​റ​മെ. 

151 ആ​ധു​നി​ക ട്രെ​യി​നു​ക​ൾ ഏ​ർ​പ്പെ​ടു​ത്താ​നാ​ണ്​ ഉ​ദ്ദേ​ശ്യം. ആ​ധു​നി​​ക ബോ​ഗി​ക​ൾ ഇ​ന്ത്യ​യി​ൽ ത​ന്നെ ‘മേ​ക്ക്​ ഇ​ൻ ഇ​ന്ത്യ’ പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ക്കും. ട്രെ​യി​നു​ക​ൾ വാ​ങ്ങി പ​രി​പാ​ലി​ക്കു​ന്ന​തി​നും മ​റ്റു​മു​ള്ള സാ​മ്പ​ത്തി​ക ചെ​ല​വ്​ സ്വ​കാ​ര്യ ക​മ്പ​നി വ​ഹി​ക്ക​ണം. പൈ​ല​റ്റു​മാ​ർ, ഗാ​ർ​ഡു​മാ​ർ തു​ട​ങ്ങി​യ​വ​രെ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യി​ൽ​നി​ന്ന്​ വി​ട്ടു​കൊ​ടു​ക്കും. 

Tags:    
News Summary - Rahul Gandhi Attacks Government Over Private Funding For Trains Move -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.