തൊഴിലാളികളുടെ മടക്കയാത്ര: റെയിൽ വേ അധിക ചാർജ്​ ഈടാക്കുന്നതിനെതിരെ രാഹുൽ 

ന്യൂഡൽഹി: ലോക്​ഡൗൺ പ്രഖ്യാപിച്ചതോടെ വിവിധ സംസസ്ഥാനങ്ങളിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ തിരിച്ചയക്കുന്നതിന്​ റെയിൽവേ അമിത ചാർജ്​ ഈടാക്കുന്നതിനെ വിമർശിച്ച്​ കോൺഗ്രസ്​ എം.പി രാഹുൽ ഗാന്ധി. യാത്രക്കാരിൽ നിന്നും ടിക്കറ്റിന്​ 50 രൂപ വീതമാണ്​ കൂടുതൽ ഈടാക്കുന്നത്​.​ 

തൊഴിലും കൂലിയുമില്ലാതെ കഷ്​ടപ്പെടുന്നവരോട്​ അമിത ചാർജ്​ ഈടാക്കുന്ന റെയിൽവേ, പ്രധാനമന്ത്രിയുടെ പി.എം കെയേഴ്​സ്​ ഫണ്ടിലേക്ക്​ കോടികണക്കിന്​ രൂപ​യാണ്​ സംഭവന നൽകുന്നതെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ‘‘രാജ്യത്തി​​െൻറ പലഭാഗത്തായി കുടുങ്ങികിടക്കുന്നവരെ നാട്ടിലെത്തിക്കാൻ അമിത നിരക്ക്​ വാങ്ങ​ുന്ന റെയിൽവേ മന്ത്രാലയം മറുകൈ കൊണ്ട്​ 151 കോടി രൂപ പ്രധാനമന്ത്രിയുടെ പി.എം കെയേഴ്​സ്​ ഫണ്ടിലേക്ക്​ സംഭാവന നൽകിയിരിക്കുന്നു"- ​രാഹുൽ ട്വിറ്ററിൽ കുറിച്ചു. 

അന്തർ സംസ്ഥാന തൊഴിലാളികളുടെ നാട്ടിലേക്കുള്ള ട്രെയിൻ യാത്രാ ചെലവ്​ കോൺഗ്രസ്​ വഹിക്കുമെന്ന്​ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി നേരത്തെ അറിയിച്ചിരുന്നു. പ്രതിസന്ധി ഘട്ടത്തിൽ പോലും കേന്ദ്ര സർക്കാറും റെയിൽവെ മന്ത്രാലയവും തൊ​ഴിലാളികളോട്​ ടിക്കറ്റിന്​ പണം വാങ്ങുകയാണെന്നും അവരെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന ആവശ്യത്തോട്​ സർക്കാർ മുഖം തിരിച്ചുവെന്നും സോണിയ ആരോപിച്ചിരുന്നു. ഓരോ സംസ്ഥാനങ്ങളിലെയും പ്രദേശ്​ കോൺഗ്രസ്​ കമ്മിറ്റികളാണ്​​ തൊഴിലാളികളുടെ യാത്രാചെലവ്​ വഹിക്കുകയെന്നും സോണിയ ​വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Rahul Gandhi attacks Centre for charging train fare from migrant labourers - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.