ന്യൂഡൽഹി: എക്സൈസ് തീരുവ കുറച്ച് പെട്രോൾ, ഡീസൽ വില പിടിച്ചുനിർത്താൻ തയാറാകാത്ത മോദി സർക്കാറിന് താക്കീതും വെല്ലുവിളിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ധനവില കുറക്കാൻ തയാറായില്ലെങ്കിൽ ദേശവ്യാപക പ്രക്ഷോഭം നടത്തുമെന്നും അതുവഴി വില കുറക്കാൻ മോദിയെ നിർബന്ധിതമാക്കുമെന്നുമാണ് രാഹുലിെൻറ മുന്നറിയിപ്പ്.
രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന കോൺഗ്രസിെൻറ മുന്നറിയിപ്പ് കേന്ദ്രസർക്കാറിനുമേൽ പുതിയ സമ്മർദമായി. തീരുവ കുറച്ചാൽ വികസനം വേണ്ടവിധം നടത്താൻ കഴിയില്ലെന്ന ന്യായമാണ് കഴിഞ്ഞ ഏതാനും ദിവസമായി കേന്ദ്രമന്ത്രിമാർ നിരത്തുന്നത്. സർക്കാർ മനസ്സുവെച്ചാൽ 25 രൂപ വരെ പെട്രോൾ, ഡീസൽ വിലയിൽ കുറക്കാമെന്ന് മുൻ ധനമന്ത്രി പി. ചിദംബരം ചൂണ്ടിക്കാട്ടിയിരുന്നു. അതിനു പിന്നാലെയാണ് രാഹുലിെൻറ വെല്ലുവിളി.
ജനരോഷം പടരുന്ന പശ്ചാത്തലത്തിൽ വില കുറക്കാനുള്ള ഉപായം കണ്ടെത്താതെ സർക്കാറിന് മാർഗമില്ല. വിഷയം പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുത്താൽ കൂടുതൽ പരിക്കേൽക്കും. ധനമന്ത്രാലയമാകെട്ട, എക്സൈസ് തീരുവ കുറച്ച് ഖജനാവ് ചോർത്തരുതെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയുമാണ്.
ഇൗ സാഹചര്യത്തിൽ പൊതുമേഖല സ്ഥാപനമായ എണ്ണ-പ്രകൃതിവാതക കോർപറേഷനെ (ഒ.എൻ.ജി.സി) സാമ്പത്തികമായി കുരുക്കാനുള്ള നിർദേശം പരിഗണനയിലാണ്. നടപ്പു വർഷത്തേക്ക് അന്താരാഷ്ട്ര വിലയേക്കാൾ താഴ്ത്തി അസംസ്കൃത എണ്ണ വിൽക്കാൻ ഒ.എൻ.ജി.സിക്ക് നിർദേശം നൽകാനാണ് പെട്രോളിയം മന്ത്രാലയത്തിെൻറ നീക്കം.
ഇന്ത്യൻ ഒായിൽ കോർപറേഷൻ, എച്ച്.പി.സി.എൽ, ബി.പി.സി.എൽ എന്നീ എണ്ണക്കമ്പനികൾക്ക് ആവശ്യമായ ക്രൂഡ് ഒായിലിെൻറ അഞ്ചിലൊന്ന് നൽകുന്നത് ഒ.എൻ.ജി.സിയാണ്.
അസംസ്കൃത എണ്ണവിലക്ക് പരിധി നിശ്ചയിച്ചാൽ പെട്രോൾ, ഡീസൽ വില ഉയരുന്നതിനും പരിധിയുണ്ടാകും. 2015നു ശേഷം ഇന്ധന സബ്സിഡിയായി ഇനത്തിൽ ഒ.എൻ.ജി.സി ഒന്നും നൽകിയിട്ടില്ല എന്നതാണ് ന്യായം. തീരുമാനം ഒ.എൻ.ജി.സിയുടെ പദ്ധതി പ്രവർത്തനങ്ങളെ ബാധിക്കും.
‘ഫിറ്റ്നസ് ചലഞ്ചി’ന് പിന്നാലെ ‘ഫ്യുവൽ ചലഞ്ച്’
ഇന്ധനവില കുറക്കാൻ രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ചത് ട്വിറ്റർ വഴിയാണ്. ഇതിനു കാരണമായതാകെട്ട, ക്രിക്കറ്റ് താരം വിരാട് കോഹ്ലി പ്രധാനമന്ത്രിയോട് ട്വിറ്ററിൽ നടത്തിയ വെല്ലുവിളിയും.
ശാരീരികക്ഷമതക്കുള്ള ഫിറ്റ്നസ് പ്രചാരണത്തിൽ തനിക്കൊപ്പം പെങ്കടുക്കാൻ തയാറുണ്ടോ എന്ന് വിരാട് കോഹ്ലി പ്രധാനമന്ത്രിയോട് ചോദിച്ചു. യോഗ അഭ്യസിക്കുന്ന മോദി വെല്ലുവിളി ഏറ്റെടുത്ത് പ്രതികരിച്ചു. ഫിറ്റ്നസ് കാണിക്കുന്ന വിഡിയോ ട്വിറ്ററിൽ പങ്കുവെക്കാൻ തയാറാണെന്ന് മോദി ട്വിറ്ററിൽ പറഞ്ഞു.‘ഫ്യുവൽ ചലഞ്ച്’ ഏറ്റെടുക്കാൻ തയാറുണ്ടോ എന്ന ചോദ്യവുമായി തൊട്ടുപിന്നാലെ രാഹുൽ ഗാന്ധി മോദിയെ പിടികൂടി. ഇന്ധനവില കുറക്കുക. അതല്ലെങ്കിൽ കോൺഗ്രസ് ദേശവ്യാപക സമരം നടത്തും. ഇക്കാര്യത്തിൽ പ്രതികരണം അറിയാൻ കാത്തിരിക്കുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. പക്ഷേ, അതിനോട് മോദി പ്രതികരിച്ചില്ല.
Dear PM,
— Rahul Gandhi (@RahulGandhi) May 24, 2018
Glad to see you accept the @imVkohli fitness challenge. Here’s one from me:
Reduce Fuel prices or the Congress will do a nationwide agitation and force you to do so.
I look forward to your response.#FuelChallenge
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.