ന്യൂഡൽഹി: ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ട കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, തൊഴിൽ തരുന്നില്ലെങ്കിൽ സിംഹാസനം വിെട്ടാഴിയാൻ ആവശ്യപ്പെട്ടു. വിലവർധനയുടെയും തൊഴിലില്ലായ്മയുടെയും കറൻസി നിരോധനത്തിെൻറയും ദുർബലമായ സമ്പദ്ഘടനയുടെയും പേരിൽ മോദിക്കെതിരെ നടത്തുന്ന വിമർശനം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നതിനിടയിലാണ് ട്വിറ്ററിൽ നാലുവരി ഹിന്ദി കവിതാ ശകലവുമായി രാഹുൽ രംഗത്തുവന്നത്.
‘‘വിലയേറിയ ഗ്യാസ്, വിലയേറിയ റേഷൻ, നിർത്തൂ പൊള്ളയായ ഭാഷണം, വിലപിടിച്ചുനിർത്തൂ, തൊഴിൽ നൽകൂ, അല്ലെങ്കിൽ സിംഹാസനം വിെട്ടാഴിയൂ’’ എന്നായിരുന്നു രാഹുൽ ട്വിറ്ററിലെഴുതിയ കവിത. 16 മാസത്തിനിടയിൽ 19 പ്രാവശ്യം ഗ്യാസ് വില കൂടിയ ഹിന്ദി പത്രത്തിലെ വാർത്തയുമായി ബന്ധിപ്പിച്ചാണ് രാഹുൽ ഇത് ട്വീറ്റ് ചെയ്തത്. രാഹുലിെൻറ ട്വീറ്റ് പ്രചരിച്ചേതാടെ ‘തൊഴിലും ഭക്ഷണവുമില്ല, രാജകുമാരന് കിരീടം വേണോ’ എന്ന് ചോദിച്ച് കോൺഗ്രസിെൻറ അഴിമതി ഉയർത്തിക്കാണിച്ച് ബി.ജെ.പി രംഗത്തുവന്നു. പാർട്ടി നേതാവ് സംബിത് പത്ര ട്വിറ്ററിൽ തന്നെയാണ് മറുപടി കുറിച്ചത്.
ഗുജറാത്തിൽ പ്രചാരണത്തിൽ ഏറെ മുന്നോട്ടുപോയ രാഹുൽ അൽപേഷ് ഠാകുർ, ജിഗ്നേഷ് മേവാനി, ഹാർദിക് പേട്ടൽ എന്നീ യുവ നേതാക്കളുമായി സഖ്യമുണ്ടാക്കിയത് ബി.ജെ.പിയെ പ്രതിേരാധത്തിലാക്കിയിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ റാലികളിൽ ജനം കൂടുേമ്പാൾ അമിത് ഷായുടെയും മോദിയുടെയും റാലികളിൽ കേസരകൾ ഒഴിഞ്ഞുകിടക്കുന്നതിെൻറ വാർത്തകളാണ് ഗുജറാത്തിൽ നിന്ന് വരുന്നത്. ഇതേത്തുടർന്ന് നിലവിലുള്ള മുഖ്യമന്ത്രി വിജയ് രൂപാനിക്ക് പകരം കേന്ദ്ര മന്ത്രി മൻഷുക് മണ്ഡാവിയയെ മുന്നിൽനിർത്തി പ്രചാരണം നടത്താൻ ബി.ജെ.പി ആലോചിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.