ന്യൂഡൽഹി: ചൗക്കീദാർ ചോർ ഹെ (കാവൽക്കാരൻ കള്ളനാണ്) എന്ന നിലപാടിൽ ഉറച്ചുനിൽക്കുക യാണെന്നും അത് ഒരു രാഷ്ട്രീയ മുദ്രാവാക്യമാണെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധ ി സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. തെൻറ പ്രസംഗത്തിൽ ഇൗ രാഷ്ട്രീയ മുദ്രാവാക്യം നിർഭാഗ്യവശാൽ ഏപ്രിൽ 10ലെ സുപ്രീംകോടതി വിധിയുമായി കൂടിക്കലർന്നതിൽ ക്ഷമാപണം നടത്തുകയാണെന്നും രാഹുൽ ഗാന്ധി സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു.
റഫാൽ ഇടപാട് കളങ്കിതമാണെന്നും അധികാര ദുർവിനിയോഗമാണെന്നുമുള്ള തെൻറ നിലപാടും പാർട്ടിയുടെ വിശ്വാസവും രാഹുൽ ഗാന്ധി സത്യവാങ്മൂലത്തിലും ആവർത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിെൻറ അഴിമതിയുടെ ഏറ്റവും മുന്നിലുള്ള ഉദാഹരണമാണ് റഫാൽ ഇടപാടെന്നും അതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും രാഹുൽ സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചു. സുപ്രീംകോടതി കേന്ദ്ര സർക്കാറിന് റഫാൽ ഇടപാടിൽ ക്ലീൻചിറ്റ് നൽകിയെന്ന തെറ്റായ പ്രചാരണത്തെ ചോദ്യം ചെയ്യാൻ തീർത്തും രാഷ്ട്രീയമായ സന്ദർഭത്തിൽ താൻ നടത്തിയ പരാമർശമാണിതെന്ന് രാഹുൽ വിശദീകരിച്ചു.
ചൗക്കീദാർ ചോർ ഹെ എന്ന മുദ്രാവാക്യവും സുപ്രീംകോടതി വിധിയും ചേർത്തുപറഞ്ഞത് തെൻറ രാഷ്ട്രീയ എതിരാളികൾ ഉപയോഗിക്കുകയായിരുന്നു. ‘ചൗക്കീദാർ ചോർ ഹെ’ എന്ന് സുപ്രീംകോടതി പറഞ്ഞതായി താൻ പ്രസ്താവന നടത്തിയതായി ഉയർത്തിക്കാണിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഒരു കോടതി, അതും രാജ്യത്തിെൻറ പരമോന്നത കോടതി ഒരു രാഷ്ട്രീയ മുദ്രാവാക്യം ഏറ്റെടുക്കുമെന്നും അംഗീകരിച്ച് വിധി പുറപ്പെടുവിക്കുമെന്നും ഒരാളും പറയില്ലെന്നും ഒരു കോടതിയും ഒരിക്കലുമത് ചെയ്യില്ലെന്നും രാഹുൽ തുടർന്നു. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു കേന്ദ്രമന്ത്രിമാരും റഫാൽ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ പേരിൽ നടത്തിയ പ്രസ്താവനകൾ തെൻറ സത്യവാങ്മൂലത്തിൽ രാഹുൽ ഗാന്ധി അക്കമിട്ടു നിരത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.