മയക്കുമരുന്ന്​ കേസിൽ കന്നട നടി രാഗിണി ദ്വിവേദി അറസ്​റ്റിൽ

ബംഗളൂരു: മയക്കുമരുന്ന്​ കേസിൽ കന്നഡ നടി രാഗിണി ദ്വിവേദി അറസ്​റ്റിൽ. ബംഗളൂരു സെൻ​ട്രൽ ക്രൈംബ്രാഞ്ചാണ്​ അറസ്​റ്റ്​ ചെയ്​തത്​. ദ്വിവേദിയുടെ വീട്ടിൽ വെള്ളിയാഴ്​ച ക്രൈംബ്രാഞ്ച്​ പരിശോധന നടത്തിയിരുന്നു.

ബുധനാഴ്​ച ചോദ്യം ചെയ്യലിന്​ ഹാജരാവാൻ ആവശ്യപ്പെട്ട്​ ദ്വിവേദിക്ക്​ നോട്ടീസ്​ നൽകിയിരുന്നുവെങ്കിലും അവർ അന്വേഷണ സംഘത്തിന്​ മുമ്പാകെ ഹാജരായിരുന്നില്ല. തുടർന്ന്​ ഹാജരാവാൻ തിങ്കളാഴ്​ച വരെ സമയം ചോദിച്ചു. എന്നാൽ, അ​േന്വഷണസംഘം ഇത്​ അനുവദിച്ചില്ല. ഇതോടെ ദ്വിവേദി വെള്ളിയാഴ്​ച ചോദ്യം ചെയ്യലിന്​ ഹാജരാവുകയായിരുന്നു.

നാർക്കോട്ടിക്​സ്​ കൺട്രോൾ ബ്യൂറോ മൂന്ന്​ പേരെ മയക്കുമരുന്നുമായി അറസ്​റ്റ്​ ചെയ്​തതോടെയാണ്​ സി.സി.ബി മയക്കുമരുന്ന്​ കേസി​െൻറ അന്വേഷണം ഏറ്റെടുത്തത്​. തുടർന്ന്​ കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട്​ ഒരാൾ അറസ്​റ്റിലായിരുന്നു. 2009ൽ വീര മഡകാരി എന്ന സിനിമയിലൂടെയാണ്​ രാഗിണി ദ്വിവേദി കന്നട സിനിമയി​ലെത്തിയത്​. കേംപഗൗഡ, രാഗിണി ഐ.പി.എസ്​, ബൻഗാരി, ശിവ തുടങ്ങിയ ചിത്രങ്ങളിൽ അവരുടെ വേഷം ശ്രദ്ധനേടിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.