ജന്മദിനത്തിൽ കർഷകൻ കൃഷിയിടത്തിൽ മരിച്ചനിലയിൽ; പൊലീസ് അന്വേഷണം
ലാത്തൂർ: മഹാരാഷ്ട്രയിലെ ലാത്തൂർ ജില്ലയിൽ 44കാരനായ കർഷകനെ ജന്മദിനത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. റേനാപൂർ മേഖലയിലാണ് സംഭവം. വിലാസ് സുഭാഷ് കുർഹാഡെ എന്ന കർഷകനെയാണ് ഞായറാഴ്ച സ്വന്തം കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വീട്ടിൽനിന്ന് കൃഷിയിടത്തിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് അദ്ദേഹം പോയത്. പിന്നീട് റേനാപൂരിൽനിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള കൃഷിയിടത്തിലെ മാവിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ കുടുംബത്തെ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. സംഭവത്തിൽ റേനാപൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
ലാത്തൂർ ഉൾപ്പെടുന്ന മറാഠ്‌വാഡ മേഖലയിൽ മഴക്കുറവും വരൾച്ചാ സാഹചര്യവും കർഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. ലാത്തൂരിലെ ചില പ്രദേശങ്ങളെ മഹാരാഷ്ട്ര സർക്കാർ വരൾച്ചാബാധിതമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.