രഘുറാം രാജൻ ഭാവി മൻമോഹൻ സിങായി സ്വയം കരുതുകയാണെന്ന് അമിത് മാളവ്യ

ന്യൂഡൽഹി: മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ അടുത്ത മൻമോഹൻ സിങായി സ്വയം വിഭാവനം ചെയ്യുന്നുവെന്ന് ബി.ജെ.പി നേതാവ് അമിത് മാളവ്യ. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കൊപ്പം ചേർന്നതിന് പിന്നാലെയാണ് രഘുറാം രാജനെ വിമർശിച്ച് ബി.ജെ.പി നേതാവ് രംഗത്തെത്തിയത്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടിനെ അവജ്ഞയോടെ തള്ളിക്കളയണമെന്നും അമിത് മാളവ്യ ട്വീറ്റ് ചെയ്തു.

മുൻ ആർ.ബി.ഐ ഗവർണർ രഘുറാം രാജൻ ഭാരത് ജോഡോ യാത്രയിൽ ചേർന്നതിൽ അതിശയിക്കാനില്ല. അദ്ദേഹം അടുത്ത മൻമോഹൻ സിങായി സ്വയം വിഭാവനം ചെയ്യുന്നു. അദ്ദേഹത്തിന്‍റെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള കാഴ്ചപ്പാട് അവജ്ഞയോടെ തള്ളിക്കളയണം. -അമിത് മാളവ്യ പറഞ്ഞു.

ബുധനാഴ്ച രാവിലെയാണ് രഘുറാം രാജൻ ഭാരത് ജോഡോ യാത്രക്കൊപ്പം ചേർന്നത്. രാജസ്ഥാനിലെ സവായ് മധോപൂരില്‍നിന്നാണ് അദ്ദേഹം യാത്രയില്‍ പങ്കെടുത്തത്. രാഹുലുമായി സംസാരിച്ചുകൊണ്ട് നടന്നുനീങ്ങുന്ന രഘുറാം രാജന്റെ വിഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

റിസർവ് ബാങ്കിന്‍റെ 23-ാമത്തെ ഗവർണറായിരുന്നു രഘുറാം രാജൻ. ബി.ജെ.പി സർക്കാറിന്‍റെ നോട്ട് നിരോധനത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചിരുന്നു.

Tags:    
News Summary - Raghuram Rajan fancies himself as next Manmohan Singh: Amit Malviya's jibe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.