റഫാൽ: യു.പി.എ കാലത്തേക്കാൾ മോശം വ്യവസ്ഥകളിലാണ്​ കരാർ ഒപ്പിട്ടതെന്ന്​ റിപ്പോർട്ട്​

ന്യൂഡല്‍ഹി: റഫാല്‍ കരാറിൽ നരേന്ദ്രമോദി സർക്കാർ ഒപ്പുവെച്ചത്​ മോശം വ്യവസ്ഥകളോടെയെന്ന റിപ്പോർട്ട്​ ​പുറ ത്ത്​. വിട്ട്​ ‘ദ ഹലന്ദു ദിനപത്രം’. യു.പി.എ സർക്കാറി​​​െൻറ കാലത്ത്​ 126 എയർക്രാഫ്​റ്റുകൾ നിർമിക്കാനുള്ള കരാറിൽ ദ സ്സോ ഏവിയേഷൻ കമ്പനി മുന്നോട്ട് വച്ച കരാറിനെക്കാള്‍ മോശം വ്യവസ്ഥകളാണ് മോദി സര്‍ക്കാര്‍ ഏര്‍പ്പെട്ട കരാറിലേതെ ന്ന് മൂന്ന്​ പ്രതിരോധ ഉദ്യോഗസ്ഥർ സമർപ്പിച്ച വിയോജന കുറിപ്പ്​ പുറത്തുവിട്ടുകൊണ്ട്​ ‘ദ ഹിന്ദു ദിനപത്രം’ റി പ്പോർട്ട്​ ചെയ്​തു.

റഫാല്‍ കരാറിന് മുന്നോടിയായി ഇന്ത്യന്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച്​ ദസ്സോയുമായി ചര്‍ച്ച നടത്തിയ ഇന്ത്യൻ നെഗോഷിയേറ്റ്​ ടീമിലെ ഏഴ് ഉദ്യോഗസ്ഥരില്‍ മൂന്നു പേര്‍ വ്യവസ്ഥകളില്‍ ആശങ്ക പ്രകടിപ്പിച്ച് രേഖാമൂലം നൽകിയ റിപ്പോർട്ടാണ്​ പുറത്തുവന്നിരിക്കുന്നത്​. കരാര്‍ ലാഭകരമെന്നും വിമാനങ്ങള്‍ വേഗത്തില്‍ ലഭിക്കുമെന്നുള്ള മോദി സര്‍ക്കാരി​​​െൻറ വാദം തെറ്റാണെന്ന് ഇൗ രേഖകൾ അടിവരയിടുന്നു.

ഇന്ത്യന്‍ സംഘത്തിലെ ഉപദേഷ്ടാവ് എം.പി സിങ്, ധനകാര്യ മാനേജര്‍ എ ആര്‍ സുലേ, ജോയിൻറ്​ സെക്രട്ടറിയും അക്വിസിഷന്‍ മാനേജറുമായ രാജീവ് വര്‍മ എന്നിവരാണ് വ്യവസ്ഥകള്‍ മാറ്റുന്നതില്‍ ആശങ്ക അറിയിച്ച്​ റിപ്പോർട്ട്​ നൽകിയത്​. 2016 ജൂൺ ഒന്നിനാണ്​ ഇവർ നെഗോസിയേഷൻ ടീമി​​​െൻറ ചെയർമാനായിരുന്ന ഡെപ്യൂട്ടി ചീഫ്​ എയർ സ്​റ്റാനിന്​ വിയോജന കുറിപ്പ്​ നൽകിയത്​. അന്തിമകരാറില്‍ ഒപ്പിടുന്നതിന് മൂന്നു മാസം മുമ്പ് ഇവർ സമർപ്പിച്ച എട്ട് പേജുള്ള വിയോജന കുറിപ്പാണ് ഇപ്പോൾ ദ ഹിന്ദു പുറത്തുവിട്ടിരിക്കുന്നത്​.

യു.പി.എ സര്‍ക്കാരി​​​െൻറ കാലത്ത് 126 വിമാനങ്ങളാണ് ദസ്സോയുമായി ചേര്‍ന്ന് നിര്‍മ്മിക്കാന്‍ ഏദേശ ധാരണയായത്. ഇതില്‍ 18 വിമാനങ്ങള്‍ ദസ്സോ കൈമാറുകയും ശേഷിക്കുന്നവ ഹിന്ദുസ്ഥാൻ എയറോനോട്ടിക്​ ലിമിറ്റഡുമായി ചേര്‍ന്ന് നിര്‍മ്മിക്കാനുമായിരുന്നു പദ്ധതി. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കരാര്‍ അടിമുടി മാറ്റുകയും എച്ച്.എ.എല്ലിന് പകരം അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഓഫ്‌സെറ്റ് പങ്കാളിയാകുകയും വിമാനത്തി​​​െൻറ എണ്ണം 36 ആയി ചുരുങ്ങുകയും ചെയ്തു. 36 വിമാനമായപ്പോഴും മുന്‍കരാറിനെ അപേക്ഷിച്ച് വിലയും കൂടുതലാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്‌.

പൂര്‍ണസജ്ജമായ വിമാനങ്ങളാണ് നല്‍കുന്നതെന്നും മുന്‍ സര്‍ക്കാരി​​​െൻറ കാലത്തെ അപേക്ഷിച്ച് വേഗത്തില്‍ ഇവ ലഭ്യമാകുമെന്നുമായിരുന്നു എണ്ണം കുറച്ചതില്‍ ഈ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ പഴയ കരാറില്‍ 18 വിമാനം ഇന്ത്യക്ക് കൈമാറാമെന്ന് ധാരണയിലെത്തിയ കാലപരിധിയെ അപേക്ഷിച്ച് പുതിയ കരാര്‍ അനുസരിച്ച് വിമാനം ലഭിക്കാന്‍ സമയപരിധി കൂടുതലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. കരാർ തുകയും വിമാനങ്ങൾക്ക്​ നൽകുന്ന തുകയും വർധിച്ചു.

നിയമപരമായ പ്രശ്‌നങ്ങള്‍ വന്നാലോ കരാര്‍ വ്യവസ്ഥകള്‍ പാലിക്കാതെ വന്നാലോ അനധികൃത ഇടപെടല്‍ നടന്നാലോ ദസ്സോക്കെതിരെ നടപടിക്കോ പിഴയീടാക്കാനോ ഉള്ള വ്യവസ്ഥകള്‍ ഒഴിവാക്കപ്പെട്ടു. വിലയുടെ കാര്യത്തിലും മുന്‍ കരാറിനെക്കാള്‍ ഒട്ടും മെച്ചമല്ല പുതിയ കരാറെന്നും റിപ്പോര്‍ട്ട് പറയുന്നു. യു.പി.എ കാലത്ത് കരാറിനായി രംഗത്തുണ്ടായ യൂറോഫൈറ്റര്‍ മുന്നോട്ട് വച്ച കരാര്‍ ഇതിലും ലാഭകരമായിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു.

Tags:    
News Summary - Rafale deal not on ‘better terms’ than UPA-era offer- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.