ന്യൂഡൽഹി: ഫ്രഞ്ച് സർക്കാറുമായി മോദി സർക്കാറുണ്ടാക്കിയ റഫാൽ ഇടപാടിന് ക്ലീൻചിറ ്റ് നൽകിയ സുപ്രീംകോടതി വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധന ഹരജികൾ തുറന്ന കേ ാടതിയിൽ പരിഗണിച്ചപ്പോൾ ശ്രദ്ധേയമായത് മലയാളി അഭിഭാഷകനും മലയാളി ജഡ്ജിക്കു മിടയിൽ നടന്ന വാദവും ചോദ്യവും.
പ്രതിരോധരഹസ്യ രേഖകൾ മോഷണം േപായെന്ന നാടകീയ വ െളിപ്പെടുത്തലിലൂടെ റഫാൽ ആരോപണങ്ങളിൽനിന്ന് മോദി സർക്കാറിനെ രക്ഷിക്കാൻ പരി ശ്രമിച്ച അറ്റോണി ജനറൽ വേണുഗോപാലിനെ ബോഫോഴ്സും തെളിവുനിയമവുമടക്കം ഉദ്ധരിച് ച് മറുചോദ്യങ്ങളിലൂടെ മലയാളിയായ ജസ്റ്റിസ് കെ.എം. ജോസഫ് പ്രതിരോധത്തിലാക്കി. മോദി സർക്കാറിനെതിരെ ഉന്നയിച്ച തെളിവുകൾ മോഷ്ടിച്ചതാണെന്നും അതിനാൽ അവയൊന്നും പരിഗണനാർഹമല്ലെന്നും ഹരജി തള്ളണമെന്നും എ.ജി കെ.കെ. വേണുഗോപാൽ വാദിച്ചപ്പോൾ ഹരജിക്കാർ സമർപ്പിച്ച രേഖകളിൽനിന്ന് ഒരു വാക്കുപോലും വായിക്കരുതെന്നാണോ താങ്കൾ പറയുന്നതെന്ന് വേണുഗോപാലിനോട് ജസ്റ്റിസ് കെ.എം. ജോസഫ് ചോദിച്ചു.
തുടർന്ന് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടാൽ രാജ്യത്തിന് വലിയ നഷ്ടമായിരിക്കുമെന്ന് വേണുഗോപാൽ ചൂണ്ടിക്കാട്ടിയപ്പോൾ ദേശസുരക്ഷാ വിഷയം ഇവിടെ ഉയരുന്നില്ലെന്നും റഫാൽ ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടോ എന്നതാണ് വിഷയമെന്നും ജസ്റ്റിസ് പ്രതികരിച്ചു. ദേശസുരക്ഷയുടെ കാരണം പറഞ്ഞ് അഴിമതി പരിശോധിക്കുന്നതിൽനിന്ന് കോടതിയെ തടയാനാവില്ലെന്നും ജഡ്ജി കൂട്ടിച്ചേർത്തു.
ദേശസുരക്ഷയുമായി ബന്ധപ്പെട്ട രേഖകളാണ് മോഷണം പോയതെന്നും ഇൗ നിയമലംഘനത്തെ നോക്കിനിൽക്കാനാകുമോ എന്നും വേണുഗോപാൽ േചാദിച്ചപ്പോൾ മോഷ്ടിച്ചുകൊണ്ടുവന്നതാണെങ്കിലും കോടതിക്ക് പരിശോധിക്കാമെന്നും രേഖ എങ്ങനെ കൈക്കലാക്കി എന്നത് കോടതിയുടെ വിഷയമല്ലെന്നും ജസ്റ്റിസ് ജോസഫ് മറുപടി നൽകി. ചോദ്യോത്തരങ്ങൾക്കിടയിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി ഇടപെട്ടു.
ഒരു മോഷ്ടാവ് നിരപരാധിയാണെന്ന് തെളിയിക്കാൻ മോഷ്ടിച്ച ഒരു രേഖ ഹാജരാക്കിയാൽ കോടതിക്ക് അത് സ്വീകരിക്കാമോ ഇല്ലയോ എന്നാണ് കോടതിയുടെ ചോദ്യമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞപ്പോൾ തൊണ്ടിയുടെ ഉറവിടം വെളിപ്പെടുത്തിയാൽ അത് സ്വീകരിക്കാമെന്നായിരുന്നു എ.ജിയുടെ മറുപടി.
ഒൗദ്യോഗിക രഹസ്യനിയമവും ദേശസുരക്ഷയും ബോഫോഴ്സ് കേസിനും ബാധകമാണ് എന്ന അഭിപ്രായമുണ്ടോ എന്ന് ജസ്റ്റിസ് ജോസഫ് ചോദിച്ചപ്പോൾ എ.ജിക്ക് വ്യക്തമായ മറുപടിയുണ്ടായില്ല. രേഖകൾ മോഷ്ടിക്കാതെ സർക്കാർ സൂക്ഷിക്കണമായിരുന്നുവെന്നും രേഖകൾ കോടതിയുടെ മുന്നിൽ എത്തിയാൽ പരിശോധിക്കുന്നതിൽ എന്താണ് കുഴപ്പമെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ചോദിച്ചു. അതേസമയം, ഒൗേദ്യാഗിക രഹസ്യനിയമം വിവരാവകാശ നിയമം വരുന്നതിനു മുമ്പാണെന്ന് അഡ്വ. പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.