ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിട്ട പത്രത്തിനെതി രെ പ്രോസിക്യൂഷൻ നടപടിയുണ്ടാകുമെന്ന അറ്റോണി ജനറലിന്റെ (എ.ജി) പ്രസ്താവനയെ അപലപിച്ച് എഡിറ്റേ ഴ്സ് ഗിൽഡ് രംഗത്ത്. എ.ജിയുടെ പ്രസ്താവന സ്വതന്ത്ര്യ മാധ്യമ പ്രവർത്തനത്തിന് എതിരെയുള്ളതാണ്. രേഖകൾ പുറത്തുവിട്ട മാധ്യമം സ്രോതസ് വെളിപ്പെടുത്തുന്നതിനായി ഒൗദ്യോഗിക രഹസ്യ നിയമം പ്രയോഗിക്കാനുള്ള കേന്ദ്ര നീക്കം ആക്ഷേപാര്ഹമാണെന്നും എഡിറ്റേഴ്സ് ഗിൽഡ് പ്രസ്താവനയിലൂടെ ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാർ രഹസ്യമായി സൂക്ഷിച്ച റഫാൽ പോർവിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷണം പോയെന്ന് കേന്ദ്ര സർക്കാർ ഇന്നലെ സുപ്രീംകോടതിയിൽ ബോധിപ്പിച്ചിരുന്നു. മോഷ്ടിച്ച തെളിവുകളായതിനാൽ ‘ദ ഹിന്ദു’ പത്രം പുറത്തുവിട്ട രേഖകൾ പരിഗണിക്കരുതെന്നും എ.ജി കെ.കെ. വേണുഗോപാൽ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
മോദി സർക്കാറിെൻറ റഫാൽ ഇടപാട് ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ മുൻമന്ത്രിമാരും മുൻ ബി.ജെ.പി നേതാക്കളുമായ അരുൺ ഷൂരി, യശ്വന്ത് സിൻഹ തുടങ്ങിയവർ സമർപ്പിച്ച ഹരജികൾ തുറന്ന കോടതിയിൽ പരിഗണിക്കുന്നതിനിടെയാണ് ‘ദ ഹിന്ദു’ പുറത്തുവിട്ടത് ഒൗദ്യോഗിക പ്രതിരോധ രേഖകൾ തന്നെയാണെന്ന് കേന്ദ്ര സർക്കാറിന് സുപ്രീംകോടതിയിൽ സമ്മതിക്കേണ്ടി വന്നത്. യശ്വന്ത് സിൻഹക്കു വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷൺ പത്രം പുറത്തുവിട്ട രേഖകൾ തെളിവായി സമർപ്പിച്ചപ്പോഴാണ് എ.ജി തടസവാദം ഉന്നയിച്ചത്.
ഫെബ്രുവരി എട്ടിനാണ് ആദ്യമായി ‘ദ ഹിന്ദു’ റഫാൽ വിവരങ്ങൾ പുറത്തുവിട്ടത്. മാർച്ച് ആറിന് വീണ്ടും വിവരങ്ങൾ പുറത്തുവിട്ടത് സുപ്രീംകോടതിയിലെ വിചാരണയെ സ്വാധീനിക്കാനാണെന്നും അത് കോടതിയലക്ഷ്യമാണെന്നും എ.ജി ആരോപിച്ചു. രഹസ്യ സ്വഭാവമുള്ള ആ രേഖകൾ മോഷ്ടിച്ചതാണെന്നും പ്രതിരോധ മന്ത്രാലയവുമായും ദേശസുരക്ഷയുമായും ബന്ധപ്പെട്ട രേഖകൾ മോഷ്ടിച്ചവർക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മോഷ്ടിച്ചു കൊടുത്ത ഉദ്യോഗസ്ഥർക്കെതിരെയും പത്രത്തിനെതിരെയും പ്രോസിക്യൂഷൻ നടപടിയുണ്ടാകുമെന്നും എ.ജി ചൂണ്ടിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.