ന്യൂഡൽഹി: റഫാൽ ഇടപാടിൽ മുൻ ഫ്രഞ്ച് പ്രസിഡൻറ് ഫ്രങ്സ്വ ഒാലൻഡിെൻറ വാദം നിഷേധിച്ച് കേന്ദ്ര സർക്കാർ. റിലയൻസ് ഡിഫൻസിനെ കരാറിെൻറ ഭാഗമാക്കുന്നതിൽ സർക്കാറിന് പങ്കില്ലെന്നും ഒരു ഇന്ത്യൻ വ്യവസായ സ്ഥാപനത്തെയും തിരഞ്ഞെടുക്കാൻ ഇടെപട്ടിട്ടില്ലെന്നും കേന്ദ്ര നിയമമന്ത്രി രവി ശങ്കർ പ്രസാദ് പറഞ്ഞു. അഴിമതി ലക്ഷ്യമിട്ട് കോൺഗ്രസാണ് റഫാൽ കരാർ പുനരാലോചിച്ചത്. ദസോൾട്ട് ഏറ്റവും കുറഞ്ഞ തുക വാഗ്ദാനം ചെയ്ത് ആറു മാസം പിന്നിടുന്നതിനിടെ 2012ൽ എന്തിനാണ് കരാർ വീണ്ടും പരിഗണനക്കായി വിട്ടത്? കോൺഗ്രസിന് കൈക്കൂലി ലഭിക്കാത്തതിനാലായിരുന്നുവെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
സംയുക്ത പാർലമെൻററി സമിതി അന്വേഷണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാനാവില്ല. അഹന്ത തലക്കുപിടിച്ച, നിരന്തരം കള്ളം പറയുന്ന ഒരാളുടെ അഹംബോധത്തെ തൃപ്തിപ്പെടുത്താൻ മാത്രമായി പ്രത്യേക അന്വേഷണം നടത്താനാവില്ല. ഗാന്ധി കുടുംബമാണ് അഴിമതിയുടെ ഉറവിടമെന്നും രവി ശങ്കർ പ്രസാദ് ആരോപിച്ചു.
റഫാൽ കരാറിൽ റിലയൻസിനെ പങ്കാളിയാക്കണമെന്ന് കേന്ദ്ര സർക്കാർ നിബന്ധന വെച്ചിരുന്നതായി കഴിഞ്ഞദിവസം മുൻ ഫ്രഞ്ച് പ്രസിഡൻറ് പറഞ്ഞത് രാജ്യത്ത് വൻ വിവാദമുയർത്തിയതിനു പിന്നാലെയാണ് ആരോപണത്തിെൻറ മുന കോൺഗ്രസിനു നേരെ തിരിച്ചുവിടാൻ കേന്ദ്രസർക്കാർ ശ്രമം. ഒരു രാജ്യത്തിെൻറ പ്രധാനമന്ത്രിക്കെതിരെ ഒരു പാർട്ടിയുടെയും ദേശീയ പ്രസിഡൻറ് ഇത്ര ഭീകരമായ ആരോപണം ഉന്നയിച്ചില്ലെന്നും രാഹുലിെൻറ വാക്കുകൾ അപമാനകരവും നിരുത്തരവാദപരവുമാണെന്നും രവി ശങ്കർ പ്രസാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.