ഛണ്ഡിഗഢ്: ഡൽഹി വായുമലിനീകരണത്തിൽ വലയുേമ്പാഴും പഞ്ചാബിൽ വൈക്കോൽ കത്തിക്കുന്നത് തുടരുന്നു. ജലന്ധറിൽ നാകേ ാഡാർ-ഫിലാപൂർ ദേശീയപാതക്ക് സമീപമാണ് കൃഷിയിടങ്ങളിലെ വൈക്കോൽ കത്തിച്ചത്.
അതേസമയം, വൈക്കോൽ കത്തിക്കുകയല്ലാതെ തങ്ങൾക്ക് മുന്നിൽ മറ്റ് വഴികളില്ലെന്ന് കർഷകനായ മംഗൽ സിങ് പറഞ്ഞു. കൃഷിയിടങ്ങളിലെ വൈക്കോൽ ഒഴിവാക്കാൻ സർക്കാർ ഒരു സൗകര്യവും നൽകുന്നില്ല. ഇതിനായി യാതൊരു ഉപകരണവും തങ്ങളുടെ കൈവശമില്ലെന്നും കർഷകൻ കൂട്ടിച്ചേർത്തു.
പഞ്ചാബിലെ ലുധിയാന ഭരണകൂടം വൈക്കോൽ കത്തിച്ചതിന് 22 കർഷകരെ അറസ്റ്റ് ചെയ്യുകയും 45 പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. പഞ്ചാബിൽ, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നതാണ് ഡൽഹിയിലെ മലിനീകരണത്തിെൻറ പ്രധാനകാരണമെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.