Posted On
date_range Updated On
date_range പോസിറ്റീവിറ്റി നിരക്കിൽ വർധന; പഞ്ചാബിൽ ലോക്ഡൗൺ 31 വരെ നീട്ടി
ചണ്ഡീഗഡ്: കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിൽ വർധനവ് തുടരുന്ന സാഹചര്യത്തിൽ പഞ്ചാബിൽ ലോക്ഡൗൺ മെയ് 31 വരെ നീട്ടി.
മുഖ്യമന്ത്രി ക്യാപ്റ്റൻ അമരേന്ദർ സിങ് ആണ് നിലവിലുള്ള ലോക്ഡൗൺ നീട്ടാനുള്ള തീരുമാനം ഔദ്യോഗികമായി അറിയിച്ചത്. നിയന്ത്രണങ്ങൾ കടുപ്പിക്കാനും തീരുമാനമായിട്ടുണ്ട്. പോസിറ്റീവിറ്റി നിരക്കിൽ വർദ്ധനയുണ്ടായതാണ് വീണ്ടും ലോക്ഡൗൺ നീട്ടാനുള്ള കാരണം.
സംസ്ഥാനത്ത് കോവിഡ് നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കൂടുതൽ നിയന്ത്രണങ്ങളിലേക്ക് പോകേണ്ട സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശനിയാഴ്ച 217 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 6867 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. 11,693 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.