പഞ്ചാബ്​ മെയിൽ വഴിതിരിച്ചുവിട്ടു; സമരത്തിന്​ വന്ന ആയിരത്തോളം കർഷകരെ തടയാനെന്ന്​ ആരോപണം

ന്യൂഡൽഹി: പഞ്ചാബിൽനിന്ന്​ ഡൽഹി വഴി മുംബൈയിലേക്കുള്ള പഞ്ചാബ്​ മെയിൽ ട്രെയിൻ മുന്നറിയിപ്പില്ലാതെ തിങ്കളാഴ്ച രാവി​െൽ വഴിതിരിച്ചുവിട്ടു. ഡൽഹിയിൽ കർഷക സമരത്തിന്​ വരുന്ന ആയിരക്കണക്കിന്​ കർഷകരെ തടയാനാണിതെന്ന്​ സാമൂഹിക പ്രവർത്തകനും ആക്​ടിവിസ്റ്റുമായ യോ​േഗന്ദ്രയാദവ്​ ആരോപിച്ചു.

കർഷകർ പ്രതിഷേധ സ്ഥലങ്ങളിൽ എത്തുന്നത് തടയാൻ പഞ്ചാബ് മെയിൽ വഴിതിരിച്ചുവിട്ടുവെന്നാണ്​ ആരോപണം. പഞ്ചാബിലെ ഫിറോസ്പൂരിൽ നിന്ന് പുറപ്പടുന്ന ട്രെയിൻ റോഹ്തക്കിൽ നിന്നാണ്​ ഡൽഹിയിലേക്ക്​ പ്രവേശിക്കുന്നത്​. ന്യൂഡൽഹിയാണ് അടുത്ത സ്റ്റോപ്പ്. എന്നാൽ, തിങ്കളാഴ്ച റൂട്ട്​ മാറ്റി റോഹ്തഗിൽനിന്ന്​ ഹരിയാനയിലെ റെവാരി വഴി മുംബൈയിലേക്ക് പോവുകയായിരുന്നു.

അതേസമയം, സാ​ങ്കേതിക പ്രശ്​നങ്ങൾ കാരണമാണ്​ ട്രെയിൻ വഴിതിരിച്ചുവിട്ടതെന്ന്​ റെയിൽവെ അധികൃതർ അറിയിച്ചു. റോഹ്തകിനും ശകുർബാസ്തിക്കും ഇടയിൽ ചില ഉപകരണങ്ങൾ തകരാറിലായതാണ്​ കാരണമായി ചൂണ്ടിക്കാണിക്കുന്നത്​. 

Tags:    
News Summary - Punjab Mail carrying 1,000 farmers skips Delhi, railways cites ‘operational constraints’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.