Posted On
date_range Updated On
date_range ഏപ്രിൽ 21ന് ഡൽഹിയിലേക്ക് കൂറ്റൻ മാർച്ച് നടത്തുമെന്ന് പഞ്ചാബിലെ കർഷക സംഘടന
ന്യൂഡൽഹി: ഏപ്രിൽ 21ന് ഡൽഹിയിലേക്ക് കൂറ്റൻ മാർച്ച് നടത്തുമെന്ന് കർഷക നേതാക്കൾ. കർഷകർ, ആക്ടിവിസ്റ്റുകൾ, വനിതകൾ അടക്കമുള്ളവർ റാലിയിൽ പങ്കെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു.
ബതിൻഡയിൽ നടന്ന ബൈസാഖി സമ്മേളനത്തിൽ വെച്ച് എകത ഉഗ്രഹൻ സംസ്ഥാന പ്രസിഡന്‍റ് ജോഗീന്ദർ സിങ് ഉഗ്രഹനാണ് പ്രഖ്യാപനം നടത്തിയത്. ഇവിടെയടക്കം പഞ്ചാബിലെ 38 ഇടങ്ങളിൽ കർഷക നിയമത്തിനെതിരെ പ്രതിഷേധവുമായി ബൈസാഖി കോൺഫറൺസ് നടത്തിയിരുന്നു.
കർഷകർക്ക് കേന്ദ്ര സർക്കാർ നീതി നൽകുവോളം പ്രതിഷേധം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. മെയ് മാസത്തിൽ പാർലമെന്റിലേക്ക്കർഷകർ കൂട്ടമായി നടന്ന് പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.