ചണ്ഡീഗഡ്: ഫെബ്രുവരി നാലിന് തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിൽ പ്രചരണം ശക്തമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവർ ഇന്ന് പഞ്ചാബിൽ തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും.
അകാലിദൾ, ബി.ജെ.പി സ്ഥാനാർഥികളെ പിന്തുണക്കാൻ ആവശ്യെപ്പട്ടുകൊണ്ട് ഉച്ചക്ക് ഒരു മണിക്കാണ് ജലന്ദറിൽ നടക്കുന്ന റാലിയിൽ മോദി പ്രസംഗിക്കുക.
അമൃതസറിലെയും മജിതയിലെയും റാലികളിൽ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും അമരീന്ദർ സിങ്ങും സംസാരിക്കും. 12 മണിക്ക് പാട്യാലയിലാണ് അരവിന്ദ് കെജ്രിവാളിെൻറ റോഡ്ഷോ.
പഞ്ചാബിൽ കോൺഗ്രസിന് മുൻതൂക്കമെന്നാണ് അഭിപ്രായ വോെട്ടടുപ്പുകൾ സൂചിപ്പിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.