കോവിഡ് ബാധിച്ച കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുമായി പഞ്ചാബ്

ചണ്ഡീഗഢ്: കോവിഡ് ബാധിച്ച സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യ കിറ്റുമായി പഞ്ചാബ്. കിറ്റ് നല്‍കാന്‍ തീരുമാനിച്ച വിവരം മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് ആണ് അറിയിച്ചത്.

ഒരു ലക്ഷം കിറ്റുകള്‍ നിലവില്‍ വിതരണത്തിന് തയാറായതായും ആവശ്യമെങ്കില്‍ കൂടുതല്‍ കിറ്റുകള്‍ തയാറാക്കുമെന്നും പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.

10 കിലോ ആട്ട, രണ്ട് കിലോ പഞ്ചസാര, രണ്ട് കിലോ കടല എന്നിവയാണ് കിറ്റിലുള്ളത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് രാത്രി കര്‍ഫ്യൂവും വാരാന്ത്യ ലോക്ഡൗണും പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി അവസാനം 600ല്‍ താഴെ രോഗികള്‍ മാത്രമാണുണ്ടായിരുന്നത്. പഞ്ചാബില്‍ നഗരങ്ങളേക്കാള്‍ കൂടുതല്‍ ഗ്രാമപ്രദേശങ്ങളില്‍ കോവിഡ് മരണ നിരക്കും ഉയരുകയാണ്.

Tags:    
News Summary - Punjab distributing food ration bags to COVID positive families

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.