ന്യൂഡൽഹി: വിവാഹമോചനം ലഭിക്കാൻ ഭർത്താവും വീട്ടുകാരും ചേർന്ന് യുവതിയുടെ ശരീരത്തിൽ എച്ച്.െഎ.വി വൈറസ് കുത്തിവെച്ചതായി പരാതി. പൂണെയിെല പിംപിൾ സൗദാനഗറിലെ താമസക്കാരിയായ യുവതിയാണ് പൊലീസിന് പരാതി നൽകിയത്.
2015ലായിരുന്നു യുവതിയുടെ വിവാഹം നടന്നത്. ഗ്ലോബൽ ആശുപത്രിയിലെ ഹോമിയോപതി ഡോക്ടറായിരുന്നു വരൻ. കഴിഞ്ഞ ജനുവരിയിൽ പരിശോധന നടത്തിയപ്പോഴാണ് യുവതിയിൽ എച്ച്.െഎ.വി സാന്നിധ്യം കണ്ടെത്തിയത്. 2017 ഒക്ടോബർ മാസത്തിൽ ഭർത്താവ് എടുത്ത ഇഞ്ചക്ഷൻ വൈറസ് കുത്തിവെക്കുന്നതിന് ആയിരുന്നുവെന്നാണ് യുവതിയുടെ ആരോപണം.
അതേസമയം, ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ച വിവരം പൊലീസ് സ്ഥിരീകരിച്ചു. യുവതിയോട് രക്ത പരിശോധന നടത്തിയതിെൻറ റിപ്പോർട്ടുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുകൂടി ലഭിച്ച ശേഷം മാത്രമേ കൂടുതൽ നടപടികളുമായി മുന്നോട്ട് പോകുവെന്ന പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.