പുനെയിലെ സ്‌കൂളുകളും കോളജുകളും ഫെബ്രുവരി ഒന്നു മുതൽ തുറക്കും

മുംബൈ: ഫെബ്രുവരി ഒന്നു മുതൽ പുനെ ജില്ലയിൽ എല്ലാ സ്‌കൂളുകളും കോളേജുകളും തുറക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പറഞ്ഞു. ഒന്നു മുതൽ എട്ട് വരെയുള്ള ക്ലാസുകൾ ഉച്ചവരെയും 9 മുതൽ 10 വരെ ക്ലാസുകൾ ഷെഡ്യൂളുകൾ അനുസരിച്ചുമാണ് പ്രവർത്തിക്കുക. കോളജുകൾ പതിവ് സമയം വരെ പ്രവർത്തിക്കുമെന്നും ക്ലാസുകളിൽ പങ്കെടുക്കാൻ രക്ഷിതാക്കളുടെ സമ്മതം വേണമെന്നും പവാർ പറഞ്ഞു.

മാസ്ക് ഉപയോഗിക്കേണ്ടത് മഹാരാഷ്ട്രയിൽ നിർബന്ധമാണ്. ഇതിന് വിരുദ്ധമായ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും പവാർ വ്യക്തമാക്കി. പൂനെയിൽ ഇതുവരെ 13,88,687 കോവിഡ്കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൂനെ നഗരത്തിൽ 3,374 കേസുകളും പിംപ്രി ചിഞ്ച്‌വാഡിൽ 2,261 കേസുകളും കന്റോൺമെന്റ് പരിധികളിൽ 98 കേസുകളും ഉൾപ്രദേശങ്ങളിൽ 1,205 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വെള്ളിയാഴ്ച വരെ, ജില്ലയിൽ ആശുപത്രികളിൽ 2,520 കോവിഡ് കേസുകളും ഹോം ക്വാറന്റൈനിൽ 73,471 കേസുകളും ഉള്ളതായി ഉദ്യോഗസ്ഥർ അറിയിച്ചു.

Tags:    
News Summary - Pune schools to reopen from February 1: Ajit Pawar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.