Posted On
date_range Updated On
date_range അജിത് ഡോവലിനെ ചോദ്യംചെയ്താൽ പുൽവാമയുടെ ചുരുളഴിയും- രാജ് താക്കറെ
മുംബൈ: ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന് എതിരെ അന്വേഷണം നടത്തിയാൽ 40 സി.ആർ.പി.എഫ്. ജവാന്മാർ കൊല്ലപ്പെട്ട പ ുൽവാമ ഭീകരാക്രമണത്തിന്‍റെ ചുരുളഴിയുമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ. കൊല്ലപ്പെട്ട ജവാന്മാ ർ രാഷ്ട്രീയ ബലിയാടുകളാണെന്നും മഹാരാഷ്ട്രയിലെ കൊലാപുരിൽ പൊതു വേദിയിൽ സംസാരിക്കെ രാജ് പറഞ്ഞു.
ഭീകരാക്രമണ വിവരം അറിഞ്ഞിട്ടും കോർബെറ്റ് ദേശീയ ഉദ്യാനത്തിൽ നടന്ന ചിത്രീകരണം നിർത്തിവെക്കാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാജ് താക്കറെ വിമർശിച്ചു. മിക്ക സർക്കാറുകളും വ്യാജ ഭീകരാക്രമണങ്ങൾ സൃഷ്ടിക്കാറുണ്ട്. എന്നാൽ കൂടുതൽ നടക്കുന്നത് മോദിയുടെ ഭരണത്തിലാണ്– അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.