Posted On
date_range Updated On
date_range ശീതീകരണ സംവിധാനം തകരാറിലായി; സർക്കാർ ആശുപത്രിയിൽ മൃതദേഹങ്ങൾ ഐസിൽ സൂക്ഷിച്ചു
പുതുച്ചേരി: പുതുച്ചേരിയിലെ യാനം സർക്കാർ ആശുപത്രിയിൽ ശീതീകരണ സംവിധാനം പ്രവർത്തനരഹിതമായതിനെ തുടർന്ന് മൃതദേഹങ്ങൾ അഴുകാതിരിക്കാൻ ഐസിൽ സൂക്ഷിച്ചു. കഴിഞ്ഞ കുറേ നാളുകളായി ഈ സ്ഥിതി തുടരുകയാണെന്നും അധികൃതർ നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.
അഴുകാതിരിക്കാൻ കേടായ റഫ്രിജറേറ്ററിനുള്ളിൽ ക്രമീകരിച്ച ഐസ് കട്ടിലിന്മേലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത് പലരും കണ്ടിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഐസിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിച്ചത്തോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.