ന്യൂഡൽഹി: രാജ്യത്ത് പൊതുഗതാഗതം വൈകാതെ പുനഃരാരംഭിക്കുമെന്ന സൂചനകൾ നൽകി ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ബസ് ആൻഡ് കാർ ഒാപ്പറേറ്റ് കോൺഫഡറേഷൻ ഭാരവാഹികളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ഗഡ്കരി ഇക്കാര്യ അറിയിച്ചത്. എന്നാൽ, ചില നിയന്ത്രണങ്ങളോടെ മാത്രമേ പൊതുഗതാഗതം പുനഃരാരംഭിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
ശാരീരക അകലം പാലിക്കുന്നതോടൊപ്പം വാഹനങ്ങളിൽ ഹാൻഡ്വാഷ്, സാനിറ്റൈസർ, ഫേസ്മാസ്ക് എന്നിവ വേണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പൊതുഗതാഗതം എപ്പോൾ പുനഃരാരംഭിക്കുമെന്നതിനെ കുറിച്ച് കൃത്യമായൊരു തീയതി പറയാൻ അദ്ദേഹം തയാറായില്ല.
ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് മാർച്ച് 25 മുതലാണ് രാജ്യത്ത് പൊതുഗതാഗതം നിർത്തിയത്. നിലവിൽ മെയ് 17 വരെയാണ് ലോക്ഡൗൺ നീട്ടിയിരിക്കുന്നത്. എന്നാൽ, മെയ് 17ന് ശേഷം ഉടൻ തന്നെ പൊതുഗതാഗതം പുനഃരാരംഭിക്കുമോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.