കേന്ദ്രം ഹിന്ദി അടിച്ചേൽപ്പിക്കുന്നു: ഡി.എം.കെ ഓഫീസിന് മുന്നിൽ കർഷകൻ തീകൊളുത്തി ആത്മഹത്യ ചെയ്തു

ചെന്നൈ: ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ കർഷകൻ ഡി.എം.കെ ഓഫീസിന് പുറത്ത് തീ കൊളുത്തി ആത്മഹത്യ ചെയ്തു. സേലത്ത് രാവിലെ 11 മണിയോടെയാണ് സംഭവം. 85 കാരനായ ഡി.എം.കെ മുൻ കർഷക യൂനിയൻ ഓർഗനൈസർ തങ്കവേൽ ആണ് ആത്മഹത്യ ചെയ്തത്.

ഹിന്ദി ഭാഷ നിർബന്ധമാക്കുന്നതിനെതിരെ തങ്കവേൽ ഇന്ന് രാവിലെ തലയൂരിലുള്ള ഡി.എം.കെ പാർട്ടി ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു. ശരീരത്തിൽ പെട്രോൾ ഓഴിച്ച് തീ കൊളുത്തിയ തങ്കവേൽ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന ബാനറും തങ്കവേലിന്‍റെ കൈവശം ഉണ്ടായിരുന്നു. "മോദി സർക്കാരേ, കേന്ദ്ര സർക്കാരേ, ഞങ്ങൾക്ക് ഹിന്ദി വേണ്ട. ഞങ്ങളുടെ മാതൃഭാഷ തമിഴും ഹിന്ദി കോമാളികളുടെ ഭാഷയുമാണ്. തീരുമാനം പിൻവലിക്കൂ"- മരിക്കുന്നതിന് മുമ്പ് തങ്കവേൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

ഡി.എം.കെയുടെ സജീവ പ്രവർത്തകനായ തങ്കവേൽ ഹിന്ദിയെ പഠന മാധ്യമമായി കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ തുടക്കം മുതൽ എതിർത്തിരുന്നു.

Tags:    
News Summary - Protesting 'Hindi imposition', 85-year-old farmer sets himself on fire outside DMK office

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.