ന്യൂഡൽഹി: പരിസ്ഥിതി പ്രവർത്തക ദിശ രവിയുടെ അറസ്റ്റിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുന്നു. ഇന്ത്യയെ നിശ്ശബ്ദമാക്കാൻ സാധിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യമല്ല, ഭരണകൂടമാണ് ഭയപ്പെടുന്നത്. രാജ്യത്തിന് ഒരിക്കലും നിശ്ശബ്ദമാകാന്‍ സാധിക്കില്ല. നിങ്ങള്‍ക്ക് സംസാരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. സത്യം ഇപ്പോഴും സജീവമാണെന്ന് പറയുമെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. നിരായുധയായ ഒരു പെണ്‍കുട്ടി ധൈര്യത്തിെൻറ കിരണങ്ങള്‍ പടര്‍ത്തിയിരിക്കുന്നു എന്നായിരുന്നു എ.െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.
ജനാധിപത്യത്തിന് നേരെയുള്ള മുെമ്പങ്ങുമില്ലാത്ത ആക്രമണമാണ് ദിശയുടെ അറസ്റ്റെന്നും കർഷകരെ പിന്തണുക്കുന്നത് കുറ്റമല്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. വ്യാജ വാർത്തയിൽ ബി.ജെ.പി െഎ.ടി സെല്ലിനെതിരെയാണ് ആദ്യം കേസെടുക്കേണ്ടതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വ്യക്തമാക്കി. മോദി സർക്കാറിെൻറ ഭീതിയാണ് യുവജനങ്ങളെ വേട്ടയാടുന്നതെന്നും ദിശക്കെതിരെ ചുമത്തിയ കേസ് പിൻവലിച്ച് ഉടൻ വിട്ടയക്കണമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.
ടൂൾ കിറ്റിൽ ഖലിസ്ഥാൻ അനുകൂല ഒന്നും താൻ കണ്ടില്ലെന്നും 22 കാരിയെ എന്തിനാണ് സർക്കാർ ഭയക്കുന്നതെന്നും കപിൽ സിബൽ ചോദിച്ചു. ലോക്സഭ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരി, ശശി തരൂർ, ജയറാം രമേശ്, അഖിലേഷ് യാദവ്, ശിവസേന എം.പി പ്രിയങ്ക ചതുർവേദി, ശബ്നം ഹശ്മി, സുനിത നരൈൻ തുടങ്ങിയവരും ദിശയുടെ മോചനം ആവശ്യപ്പെട്ട് രംഗത്തുവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.