സി.എ.എ: ഡൽഹി, ജാമിഅ മില്ലിയ സർവകലാശാലകളിൽ പ്രതിഷേധം; വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തു

ന്യൂഡൽഹി: മതാടിസ്ഥാനത്തിൽ പൗരത്വം നൽകുന്നതിന് കേന്ദ്ര സർക്കാർ സി.എ.എ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തതിന് പിന്നാലെ ജാമിഅ മില്ലിയ, ഡൽഹി സർവകലാശാലകളിൽ വിദ്യാർഥി പ്രതിഷേധം. ഡൽഹി സർവകലാശാലയിൽ ബാപ്സ, ഫ്രറ്റേണിറ്റി മൂവ്മെന്റ്, എം.എസ്.എഫ്, എസ്.ഐ.ഒ സംഘനകൾ സംയുക്തമായാണ് പ്രതിഷേധത്തിനിറങ്ങിയത്.

പ്രതിഷേധിച്ച വിദ്യാർഥികളെ പൊലീസ് കസ്റ്റഡി​യിലെടുത്തു നീക്കി. കാമ്പസിനകത്ത് പ്രവേശിച്ച പൊലീസ് പ്രതിഷേധിച്ച പെൺകുട്ടികളെയടക്കം റോഡിലൂടെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്.

ജാമിഅ മില്ലിയ സർവകലാശാലയിലും വിദ്യാർഥി പ്രതിഷേധം നടന്നു. സർവകലാശാല വൈസ്ചാൻസിലറുടെ വിലക്ക് ലംഘിച്ചാണ് വിദ്യാർഥികൾ ക്യാമ്പസിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചത്. പ്രതിഷേധ പരിപാടികൾക്ക് ശേഷം എം.എസ്.എഫ്, എസ്.എഫ്.ഐ, എൻ.എസ്.യു, ഐസ, എസ്.ഐ.ഒ സംഘടനകൾ സംയുക്തമായി വാർത്താസമ്മേളനം നടത്തി.

പ്രതിഷേധം തടയാൻ ക്യാമ്പസിന് പുറത്ത് അർധസേനാ വിഭാഗത്തെ ഡൽഹി പൊലീസ് വിന്യസിച്ചിരുന്നു. സി.എ.എ വിരുദ്ധ പ്രതിഷേധങ്ങൾ ഉണ്ടാകാതിരിക്കാൻ ഡൽഹിയിൽ ജാമിഅ നഗർ, ശഹീൻബാഗ്, വടക്കു കിഴിക്കൻ ഡൽഹി മേഖലകളിൽ അർധസേനാ വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. വടക്കു കിഴക്കൻ ഡൽഹിയിൽ പൊലീസ് ഫ്ലാഗ് ഓഫ് മാർച്ച് നടത്തി.

Tags:    
News Summary - protest against CAA in Delhi Jamia universities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.