വധഭീഷണി: മാധ്യമപ്രവര്‍ത്തക റാണ അയൂബിന് ഇന്ത്യ സംരക്ഷണം നല്‍കണമെന്ന് യു.എന്‍

ന്യൂഡൽഹി: പ്രശസ്​ത മാധ്യമപ്രവര്‍ത്തക റാണാ അയൂബിന് ഇന്ത്യാസര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന് ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കൗണ്‍സില്‍. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വധഭീഷണികളുടെ പശ്ചാത്തലത്തിലാണ്​ യു.എന്നി​​​െൻറ നിർദേശം. റാണാ അയൂബി​​​െൻറ പേരിലുള്ള വ്യാജ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് ബാലപീഡകരും മനുഷ്യരാണെന്നും അവര്‍ക്കും അവകാശങ്ങള്‍ ഉണ്ടെന്നുമുള്ള ട്വീറ്റ് പുറത്ത് വന്നിരുന്നു. ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് ഓണ്‍ലൈന്‍ രംഗത്ത്​ അവർക്കെതിരെ ഭീഷണികള്‍ ആരംഭിച്ചത്. 

സന്ദേശം പ്രചരിച്ച അക്കൗണ്ട്​ ത​േൻറതല്ലെന്ന്​ റാണാ അയ്യൂബ്​ വ്യക്തമാക്കിയെങ്കിലും ബലാത്സംഗം ചെയ്യുമെന്നും വധിക്കുമെന്നുമുള്ള ഭീഷണികള്‍ കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും തുടർന്നു. ഇതിന് പിന്നാലെ റാണാ അയൂബി​​​െൻറ ഫോണ്‍ നമ്പറും വീടി​​​െൻറ അഡ്രസും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ അവരുടെ ജീവന്‍ അപകടത്തിലാണെന്ന് ആശങ്കപ്പെടുന്നതായി ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ കൗണ്‍സില്‍ അറിയിച്ചു. വധഭീഷണികളുടെ സാഹചര്യത്തില്‍ റാണാ അയൂബ് പോലീസില്‍ പരാതി നല്‍കിയെങ്കിലും സംരക്ഷണം നല്‍കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. 

മാധ്യമങ്ങള്‍ക്കെതിരായ ധ്രുവീകരണവും വൈരവും വര്‍ധിക്കുന്ന രാഷ്ട്രീയ അന്തരീക്ഷത്തിന് മാറ്റം വരുത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്ന് നേരത്തെ തന്നെ മനുഷ്യാവകാശ കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു. മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷ് കൊല്ലപ്പെട്ടതും സമാനമായരീതിയിലാണെന്നും. അവർക്കും വധഭീഷണികളുണ്ടായിരുന്നുവെന്നും മനുഷ്യാവകാശ കൗണ്‍സില്‍ ചൂണ്ടിക്കാണിച്ചു. 

Tags:    
News Summary - Protect Journo Rana Ayyub Urgently, United Nations To Indian Govt-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.