സി.എ.എ പ്രകാരം പൗരത്വം നൽകുന്നതിനുള്ള നടപടികൾ ഈ മാസം ആരംഭിക്കും -അമിത് ഷാ

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടത്തിന് മുമ്പ് പൗരത്വ ഭേദഗതി നിയമം (സി.എ.എ) പ്രകാരം ആദ്യ പൗരത്വം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അപേക്ഷകൾ വന്നു തുടങ്ങിയെന്നും നിയമങ്ങൾക്കനുസൃതമായാണ് സൂക്ഷ്മപരിശോധന നടക്കുന്നതെന്നും അമിത് ഷാ ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

2014 ഡിസംബർ 31ന് മുമ്പ് ഇന്ത്യയിൽ പ്രവേശിച്ച പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള രേഖകളില്ലാത്ത മുസ്ലിം ഇതര കുടിയേറ്റക്കാർക്ക് പൗരത്വത്തിന് വഴിയൊരുക്കുന്ന നിയമമാണ് സി.എ.എ. സി.എ.എ ഭരണഘടനാവിരുദ്ധവും വിവേചനപരവുമാണെന്നും ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന പൗരത്വത്തിന്‍റെ മതേതരതത്വം ലംഘിക്കുന്നതുമാണെന്ന് വ്യക്തമാക്കി കൊണ്ട് നിരവധി പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ കടക്കുകയെന്ന എൻ.ഡി.എയുടെ ലക്ഷ്യം കൈവരിക്കാനാകുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ടെണ്ണൽ ദിവസം നിങ്ങൾ കാണും, ഉച്ചക്ക് 12.30ന് മുമ്പ് എൻ.ഡി.എ 400 കടക്കുമെന്നും നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു

Tags:    
News Summary - ‘Process of giving citizenship under CAA will begin this month,’ says Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.