ആ 15 ലക്ഷം രൂപ എവിടെയെന്ന് വാഗ്ദാനം നൽകിയവരോട് വോട്ടർമാർ ചോദിക്കണം -പ്രിയങ്ക

അഹമ്മദാബാദ്: വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്ന് എ.​െഎ.സി.സി ജനറൽ സെക്രട ്ടറി പ്രിയങ്കാ ഗാന്ധി. വാഗ്ദാനങ്ങള്‍ നല്‍കിയവരോട് വോട്ടര്‍മാര്‍ ചോദ്യങ്ങളുന്നയിക്കണമെന്നും പ്രിയങ്ക ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.

വാഗ്ദാനം ചെയ്ത ജോലി എവിടെയെന്നും നൽകാമെന്നു പറഞ്ഞ 15 ലക്ഷത്തിന്‍റെ കാര്യവും നിങ്ങൾ ചോദിക്കണം. യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ,സ്ത്രീസുരക്ഷ, കർഷകർക്കായുള്ള പദ്ധതികൾ എന്നീ വിഷയങ്ങളാകണം തെരഞ്ഞെടുപ്പിൽ ഉയർത്തേണ്ടതെന്നും പ്രിയങ്ക വ്യക്തമാക്കി.

58 വര്‍ഷത്തിനു ശേഷമാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി ചേരുന്നത്. പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്ന ആദ്യ പ്രവര്‍ത്തക സമിതിയാണിത്. പട്ടേല്‍ സമരനേതാവ്‍ ഹാര്‍ദിക് പട്ടേലും യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - Priyanka Gandhi Vadra Targets PM Modi In First Election Speech-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.